Latest News

ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായി സാംസങ്

Malayalilife
ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായി സാംസങ്

ക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ സാംസങ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തി. അഞ്ച് മില്യണ്‍ ഡോളര്‍ (37 കോടി രൂപ) ആണ് സഹായം. ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് സഹായമേകുകയാണ് ലക്ഷ്യം.

മൂന്ന് ദശലക്ഷം ഡോളര്‍ കേന്ദ്രത്തിനും ഉത്തര്‍പ്രദേശിനും തമിഴ്നാടിനും വേണ്ടി നല്‍കും. അവശേഷിക്കുന്ന രണ്ട് കോടി ഡോളര്‍ വൈദ്യോപകരണങ്ങള്‍ വാങ്ങി നല്‍കും. 100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേര്‍സ്, 3000 ഓക്‌സിജന്‍ സിലിണ്ടര്‍, 10 ലക്ഷം എല്‍ഡിഎസ് സിറിഞ്ചുകള്‍ എന്നിവ നല്‍കും. ഇവയൊക്കെ ഉത്തര്‍പ്രദേശിനും തമിഴ്നാടിനുമാണ് ലഭിക്കുക.

തത്പര കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് കമ്പനിയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫാക്ടറിയാണ് സാംസങിന് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. സാംസങിന്റെ ഇന്ത്യയിലെ ജീവനക്കാരടക്കമുള്ള 50,000 പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Read more topics: # Samsung to help India fight Kovid
Samsung to help India fight Kovid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES