Latest News

സാംസങ് ഗാലക്‌സി എ 41 ഉടന്‍ വിപണിയില്‍ എത്തുന്നു

Malayalilife
  സാംസങ് ഗാലക്‌സി എ 41 ഉടന്‍ വിപണിയില്‍ എത്തുന്നു

ഗാലക്‌സി എം 31 എന്ന 2020ലെ  രണ്ടാമത്തെ ബജറ്റ് സെഗ്മെന്റ് ഫോണ്‍ ഉടന്‍ പുറത്ത് ഇറക്കുമെന്ന് സൂചനകള്‍. ഗാലക്‌സി എ 40 ന്റെ പിന്‍ഗാമിയായാണ് പുതിയ ഫോ്ണ്‍ എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഗാലക്‌സി എ 41 എന്നാണ് ഈ ഫോണിനെ വിളിക്കുന്നത്. ഇതോടൊപ്പം 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നിലായി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും ഒരുക്കിയിരിക്കുകയാണ്. പ്രൈമറി ലെന്‍സ് 48 മെഗാപിക്‌സലിന്റെതാണ്.

ചാര്‍ജിംഗ് ചെയ്യുന്നതിനായി യുഎസ്ബിസി പോര്‍ട്ടിനൊപ്പം 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ലഭിക്കുമെന്നാണ് പ്രാധമിക വിവരം. എന്നാല്‍ ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടില്ലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.  ഗാലക്‌സി എ 41-ല്‍ കോള്‍ഡ് മീഡിയടെക് ഹീലിയോ പി 65 ചിപ്‌സെറ്റിനൊപ്പം മാറ്റങ്ങള്‍ നല്‍കികൊണ്ട്  4 ജിബി റാമും ആന്‍ഡ്രോയിഡ് 10 ഉം വന്നാലും അത്ഭുതകരമാകണമെന്നില്ല.
 

Read more topics: # Samsung galaxy a 41,# will come soon
Samsung galaxy a 41 will come soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES