Latest News

എല്ലാ മോഡലുകളുടേയും വില വര്‍ധിപ്പിച്ച് റെനോ

Malayalilife
എല്ലാ മോഡലുകളുടേയും വില വര്‍ധിപ്പിച്ച് റെനോ

ല്‍പ്പന്ന ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവുമായി റെനോ. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ വിവിധ മോഡലുകള്‍ക്ക് 39,000 രൂപ വരെയാണ് വില ഉയര്‍ത്തിയിരിക്കുന്നത്. വില വര്‍ധന ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സബ് കോംപാക്ട് എസ് യു വി വിഭാഗത്തില്‍ ഏറെ ജനപ്രിയമായ കൈഗറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ അവതരിപ്പിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് കൈഗറിന്റെ വില കമ്പനി ഉയര്‍ത്തുന്നത്.

റെനോയുടെ ഏറ്റവും ചെറിയ മോഡലായ ക്വിഡിന് 14,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചത്. കമ്പനി ഏറെ ബുക്കിംഗുകള്‍ നേടിയ കൈഗര്‍ ഇനി സ്വന്തമാക്കണമെങ്കില്‍ 39,000 രൂപ അധികമായി നല്‍കേണ്ടി വരും. കൈഗര്‍ അവതരിപ്പിച്ചതിന് ശേഷം രണ്ട് തവണയായി 72,000 രൂപയോളമാണ് ഉയര്‍ന്നത്. ട്രൈബറിന് 20,000 രൂപയും ഡസ്റ്ററിന് 13,000 രൂപയും കമ്പനി വില വര്‍ധിപ്പിച്ചിട്ടുണ്ട്. സബ് കോംപാക്ട് എസ് യു വി വിഭാഗത്തില്‍ ഇന്ത്യയില്‍ കടുത്ത മത്സരം നേരിടുന്നതിനാല്‍ കൈഗറിന്റെ തുടര്‍ച്ചയായ വില വര്‍ധന തിരിച്ചടിയായേക്കും. നിസാന്റെ മാഗ്‌നൈറ്റാണ് കൈഗറിന്റെ പ്രധാന എതിരാളി.

Renault has increased the price of all models

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക