ലോക്ക് ഡൗൺ പൂർണമായി അവസാനിക്കുന്നതിന് മുന്നോടിയായി തന്നെ ഇന്ത്യയില്‍ റെഡ്മി നോട്ട് 9 പ്രോ വില്‍ക്കാനുള്ള ഒരുക്കത്തിലാണ് എന്ന് അറിയിച്ച് കമ്പനികൾ. രാജ്യത്ത് റെഡ്മീ ഏറ്റവും പുതിയ നോട്ട് 9 ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ മാര്‍ച്ചില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതേ സമയം ഇപ്പോൾ ഈ സ്മാർട്ട് ഫോൺ വില്‍ക്കാന്‍ തയ്യാറായിരിക്കുന്നതായി റെഡ്മി അറിയിക്കുകയും ചെയ്‌തു. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നീ രണ്ട് ഫോണുകളാണ് ഉള്ളത്.
കഴിഞ്ഞ വര്‍ഷത്തെ റെഡ്മി നോട്ട് 8 ന്റെ നേരിട്ടുള്ള പിൻഗാമി എന്ന് തന്നെ പറയാം റെഡ്മി നോട്ട് 9 പ്രോ. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കഴിഞ്ഞ വർഷത്തെ ഫോണുകളിൽ ഒന്നുകുടിയാണ് ഇത്.
ഈ ബജറ്റ് സെഗ്മെന്റ് യോദ്ധാവ് രാജ്യവ്യാപകമായി ആദ്യമായി വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ് എന്ന് ഇന്ത്യാ മേധാവി മനു കുമാര്‍ ജെയിന്‍ വ്യക്തമാക്കി. ഫോണ്‍ വീണ്ടും ആമസോണ്‍ വഴിയും ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വാങ്ങാമെന്ന് അറിയിക്കുകയും ചെയ്‌തു.
ഇന്റര്‍സ്‌റ്റെല്ലാര്‍ ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, അറോറ ബ്ലൂ എന്നീ മൂന്ന് നിറങ്ങളില്‍ റെഡ്മി നോട്ട് 9 പ്രോ വിപണിയിൽ ലഭ്യമാകുക. അതോടൊപ്പം 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളും ലഭിക്കുന്നതാണ്. 13,999 രൂപയില്‍ ആണ് നോട്ട് 9 പ്രോയുടെ വില ആരംഭിക്കുക. അതിന്റെ ഉയര്‍ന്ന എന്‍ഡ് വേരിയന്റ് 16,999 രൂപയ്ക്കാണ് വിൽപനയ്ക്ക് എത്തുക.
കമ്പനിയുടെ ബാലന്‍സ് ഡിസൈന്‍ ഫിലോസഫിയില്‍ റെഡ്മി നോട്ട് 9 പ്രോ സവിശേഷതയിൽ വരുന്നുമുണ്ട്. ഫുള്‍ എച്ച്‌ഡി + റെസല്യൂഷനുകള്‍ (2400-1080) വരെ മാറ്റാന്‍ കഴിയുന്ന 6.67 ഇഞ്ച് ഡിസ്‌പ്ലേയും ഇതോടൊപ്പം ഉണ്ടാകും. ഇവിടെ ഉപയോഗിക്കുന്ന പാനല്‍ സാങ്കേതികവിദ്യയിലെ ഐപിഎസ് എന്നിവയാണ് സവിശേഷതകൾ.