ലണ്ടനില്‍ എച്ച്.എം.ഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 7.1 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

Malayalilife
topbanner
ലണ്ടനില്‍ എച്ച്.എം.ഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 7.1 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ണ്ടനില്‍ എച്ച്.എം.ഡി ഗ്ലോബല്‍ പുറത്തിറക്കിയ നോക്കിയ 7.1 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. എച്ച്ഡിആര്‍ 10 ഡിസ്പ്ലേ പാനല്‍, സീസ് ഒപ്റ്റിക്‌സ് ലെന്‍സുകളുമായെത്തുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 3060 എംഎഎച്ച് ബാറ്ററി, 18 വാട്‌സ് അതിവേഗ ചാര്‍ജിങ് എന്നിവ നോക്കിയ 7.1 സ്മാര്‍ട് ഫോണിന്റെ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് നോക്കിയ 7.1. ഇതൊരു ഡ്യുവല്‍ സിം ഫോണാണ്. നാനോ സിംകാര്‍ഡുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.


1080 ഃ 2280 പിക്‌സല്‍ റസലൂഷനിലുള്ള 5.84 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് പ്യുവര്‍ ഡിസ്പ്ലേ പാനലാണിതിനുള്ളത്. എച്ച്ഡിആര്‍10, കോണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണില്‍ 400 ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും.

ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിട്ടുള്ള ഡ്യുവല്‍ ക്യാമറയാണുള്ളത്. എഫ് 1.8 അപ്പര്‍ച്ചറിലുള്ള 12 മെഗാപിക്‌സല്‍ സെന്‍സറും എഫ് 2.4 അപ്പേര്‍ച്ചറിലുള്ള അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുമാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ട് മെഗാപിക്‌സലിന്റെ ഫിക്‌സഡ് ഫോക്കസ് സെന്‍സറാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത് .ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഫോണിന് പിന്നില്‍ നല്‍കിയിട്ടുണ്ട്. 3060 എംഎഎച്ച് ബാറ്ററിയാണിയാണ് ഇതിന്റെ മാറ്റൊരു പ്രത്യേകത.

19,999 രൂപയാണ് നോക്കിയ 7.1 സ്മാര്‍ട്ട്ഫോണിന്റെ വില. നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിനു ആണ് ഇന്ത്യയില്‍ ഈ വില ഈടാക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ ഫോണ്‍ വില്‍പന തുടങ്ങും. എല്ലാ റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും. ലണ്ടനില്‍ അവതരിപ്പിച്ച നോക്കിയ 7.1 ന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ല.

Nokia-7-1-price-features-sale in India-on December 7

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES