ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ചു. അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് മുന്‍നിര കോംപാക്റ്റ് എസ്യുവി ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അഡ്വാന്‍സ്ഡ് ഡ്രൈവ് അസിസ്റ്റന്‍സ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്യുവിയാണെന്ന് കമ്പനി അവകാശപ്പെടുന്ന ആസ്റ്റര്‍ എസ്യുവി ഇപ്പോള്‍ 10.28 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാകും.
വേരിയന്റുകളെ ആശ്രയിച്ച് 30,000 മുതല്‍ 40,000 രൂപ വരെയാണ് വിലയിലെ വര്‍ധനവ് എന്നും പുതിയ വില ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത പുതിയ വില പട്ടിക പ്രകാരം, 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ ഓട്ടോമാറ്റിക് ഉള്ള ടോപ്പ്-സ്‌പെക്ക് ആസ്റ്റര്‍ എസ്യുവി സാവിക്ക് 18.13 ലക്ഷം രൂപ (എക്സ്-ഷോറൂം) വില വരും. ഈ വേരിയന്റിന് 40,000 രൂപയുടെ പരമാവധി വില വര്‍ദ്ധന ലഭിച്ചു. എംജി മോട്ടോര്‍ ഇന്ത്യയില്‍ ആസ്റ്റര്‍ എസ്യുവിയെ 11 വേരിയന്റുകളിലായി അഞ്ച് വിശാലമായ ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റാണ് എസ്യുവിക്ക് കരുത്തേകുന്നത്.