Latest News

'കൂ' സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പ് നൽകി ഫ്രഞ്ച് ഹാക്കര്‍

Malayalilife
'കൂ' സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നു; മുന്നറിയിപ്പ് നൽകി  ഫ്രഞ്ച് ഹാക്കര്‍

ന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ ട്വിറ്ററിന് ബദലായി  ഉയര്‍ന്നു വരുന്ന മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍ ഉന്നയിക്കുന്നു.  മുപ്പത് മിനിറ്റ് നേരം കൂ ആപ്പില്‍ ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ചോര്‍ത്തുന്നുണ്ടെന്നും ആന്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചിരിക്കുകയാണ്.

 കൂ ചോര്‍ത്തുന്നത് ഇ-മെയില്‍ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് എന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. അതോടൊപ്പം തന്നെ കമ്ബനിയുടെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
 നേരത്തെ ആധാര്‍ കാര്‍ഡിന്റെയും ആരോഗ്യ സേതു ആപ്ലിക്കേഷന്റെയും സുരക്ഷാ പ്രശ്‌നങ്ങള്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന വ്യാജപേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര സര്‍ക്കാരും കൂടിയാണ് ട്വിറ്ററിന് ബദലായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍  കൂ വിന് പ്രചാരണം നല്‍കിയത്.  കൂ വില്‍ അക്കൗണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ കേന്ദ്ര ടെക്‌നോളജി മന്ത്രാലയം ദിവസം ട്വിറ്ററുമായി കൂ വഴിയാണ്  സംവദിച്ചിരുന്നത്.

Koo app leaks personal information

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക