Latest News

ജാഗ്വര്‍ ലാന്‍ഡ്റോവര്‍ ഉല്‍പ്പാദനം ഒരാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുന്നു

Malayalilife
ജാഗ്വര്‍ ലാന്‍ഡ്റോവര്‍ ഉല്‍പ്പാദനം ഒരാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുന്നു

സെമികണ്ടക്ടര്‍ ക്ഷാമം വാഹന നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സെമികണ്ടക്ടറിന്റെ ലഭ്യതക്കുറവ് കാരണം ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ്റോവര്‍ ഉല്‍പ്പാദനം ഒരാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കും. ഏപ്രില്‍ 26 മുതല്‍ കമ്ബനി ഉല്‍പ്പാദനം പരിമിതപ്പെടുത്തുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യാഴാഴ്ച വൈകുന്നേരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

കാസില്‍ ബ്രോംവിച്ച്‌, ഹെയ്ല്‍വുഡ് പ്ലാന്റുകളിലെ നിര്‍മാണമാണ് തല്‍ക്കാലത്തേക്ക് പരിമിതപ്പെടുത്തുക. മറ്റ് ഓട്ടോമോട്ടീവ് നിര്‍മാതാക്കളെ പോലെ, കമ്ബനി നിലവില്‍ കോവിഡ് വ്യാപനം കാരണം സപ്ലൈ ചെയിനില്‍ പ്രശ്നങ്ങള്‍ നേരിടുന്നതായി ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. സെമികണ്ടക്ടേഴ്സിന്റെ ആഗോള ലഭ്യതക്കുറവ് ഉല്‍പ്പാദന ഷെഡ്യൂളുകളെ ബാധിച്ചിട്ടുണ്ട്.

നിലവില്‍ ആഗോളതലത്തില്‍ ആവശ്യമായതിന്റെ അഞ്ചിലൊന്ന് സെമികണ്ടക്ടേഴ്സ് മാത്രമാണ് വിതരണം ചെയ്യുന്നത്. ഇത് വാഹന വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം, സെമികണ്ടക്ടേഴ്സ ക്ഷാമം എന്നിവ 2021-22 സാമ്ബത്തികവര്‍ഷത്തിലെ ഒന്നാം പകുതിയിലെ ഉല്‍പ്പാദനം, വില്‍പ്പന, പ്രവര്‍ത്തന മൂലധനം എന്നിവയെ ബാധിക്കുമെന്ന് ജെഎല്‍ആര്‍ മാനേജ്മെന്റ് ഫെബ്രുവരി 26 ന് നടത്തിയ അനലിസ്റ്റ് ദിനത്തില്‍ സൂചിപ്പിച്ചിരുന്നു.

Jaguar suspends Land Rover production for a week

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക