Latest News

ടിക്ടോക്കിനു ബദലായി ഇന്‍സ്റ്റഗ്രാം 'റീല്‍സ്' എത്തുന്നു

Malayalilife
ടിക്ടോക്കിനു ബദലായി ഇന്‍സ്റ്റഗ്രാം 'റീല്‍സ്' എത്തുന്നു

ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് ഇന്ത്യയില്‍  നിരോധിച്ച സാഹചര്യത്തിൽ  'റീല്‍സ്' എന്ന വീഡിയോ ഷെയറിങ് ഫീച്ചര്‍ ഇപ്പോൾ  അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം.ഫീച്ചര്‍ ഇന്ത്യയില്‍  ഇന്ന് വൈകിട്ട് ഏഴര മുതല്‍  ലഭ്യമാകുമെന്ന റിപോര്‍ട്ടുകള്‍ ആണ് പുറത്ത് വരുന്നത്.  ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചര്‍ ടിക്‌ടോക്ക് നിരോധനം നിലവില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് അവതരിപ്പിക്കുന്നത്.

 ടിക് ടോക്കിന്റെ ജനകീയത നേടിയെടുക്കാന്‍ 2019 നവംബറില്‍ പുറത്തിറക്കിയ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ-മ്യൂസിക് റീമിക്‌സ് ഫീച്ചറായ റീല്‍സിന് കഴിഞ്ഞിരുന്നില്ല. എന്നാൽ  ഇതിന്റെ പ്രധാന കാരണം  ടിക് ടോക്കിലുള്ള ഫീച്ചറുകളുടെ അഭാവമായിരുന്നു. ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍  അപ്‌ഡേറ്റ് ചെയ്ത റീല്‍സ് ഫീച്ചര്‍ ആണ്  അവതരിപ്പിക്കുക. ബ്രസീല്‍ , ഫ്രാന്‍സ്, ജെര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഇപ്പോൾ  റീല്‍സ് അവതരിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റീല്‍സില്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് തയ്യാറാക്കാൻ സാധിക്കുന്നത്.  റീല്‍സ് ഇന്‍സ്റ്റഗ്രാമിലെ ക്യാമറ ഓപ്ഷന്‍ തുറന്നാല്‍  തിരഞ്ഞെടുക്കാനാകുന്നതാണ്.

Instagram reels as an alternative to tik tok

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES