Latest News

മക്കളുടെ ഫോണ്‍ ഉപയോഗത്തിന് ഇനി മാതാപിതാക്കള്‍ക്ക് തടയിടാം; ഗൂഗിള്‍ മൈ ഫാമിലി ആപ്പിലൂടെ കുട്ടികളുടെ ഫോണുകള്‍ വരുതിയിലാക്കാം

Malayalilife
മക്കളുടെ ഫോണ്‍ ഉപയോഗത്തിന് ഇനി മാതാപിതാക്കള്‍ക്ക് തടയിടാം; ഗൂഗിള്‍ മൈ ഫാമിലി ആപ്പിലൂടെ കുട്ടികളുടെ ഫോണുകള്‍ വരുതിയിലാക്കാം

സ്മാര്‍ട്ട് ഫോണുകള്‍ പുതിയ വിപ്ലവം സൃഷ്ടിക്കുന്ന കാലമാണിത്. വാര്‍ത്താ വിനിമയം മുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങുകള്‍ വരെ ഇന്ന് സ്മാര്‍ട്ട ഫോണ്‍ വഴി ലഭ്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ ഉപയോഗ പ്രദമാണെങ്കിലും സമാര്‍ട്ട് ഫോണുകള്‍ വഴി ചെന്നെത്തപ്പെടുന്ന അപകടങ്ങളും ചെറുതല്ല. കുട്ടികളുടെ അല്ലെങ്കില്‍ കൗമാരക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ ടെക്ക്‌നിക്കുമായി ഗൂഗിള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട് ,. അവ എന്താണെന്നാല്ലെ കാണാം...

കുട്ടികളേയും കൗമാരക്കാരേയും എളുപ്പത്തില്‍ ചതിക്കുഴിയില്‍ ചാടിക്കാന്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് കഴിയും സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും വീഡിയോ കോളുകളുമെല്ലാം പല രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാം ഇതിന് തടയിടാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്ന പുതിയ ആപ്ലിക്കേഷനുമായിട്ടാണ് ഗൂഗില്‍ രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുടെ സ്മാര്‍ട്ട ഫോണ് ഉപയോഗം രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ മൈ ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇത് സാധ്യമാക്കിയെടുക്കുന്നത്. ഗൂഗിള്‍ മൈ ഫാമിലി എന്ന് പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്ത ശേഷം ഫാമിലി എന്ന ആപ്ലിക്കേഷന്‍ മാതാപിതാക്കളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന് ശേഷം ഗൂഗിള്‍ ഫോര്‍ കിട്ട്സ് എന്ന് ഓപ്ഷന്‍ കുട്ടികളുടെ ഫോണിലും ഇന്‍സറ്റാള്‍ ചെയ്യുക. ഈ രണ്ട് ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പാരന്റിന്റെ ഫോണില്‍ നിന്നും ഒരു നിര്‍ദ്ദിഷ്ട കോട് കുട്ടികളുടെ ഫോണില്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ഒന്നിലേറേ ഫോണുകള്‍ ഇതുവഴി മാതാപിതാക്കള്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഫോണില്‍ ഏതൊക്കെ ആപ്ലിക്കേഷന്‍ വര്‍ക്കിങ് ആണെന്നും അതിനെ നിയന്ത്രിക്കാനും സാധിക്കും. ഒരു ദിവസം എത്രമണിക്കൂര്‍ വാട്സ് ആപ്പ് , ഫേസ്ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെന്നും ഇതിലൂടെ അറിയാന്‍ സാധിക്കും. കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പാരന്റിങ് ആപ്പ് വഴി കുട്ടികളുടെ ഫോണ്‍ ഓപ്പറേറ്റ് ചെയ്ത് അലോ ആപ്പ് എന്ന ബട്ടന്‍ വഴി വാട്സ് ആപ്പ് ,. ഫേസ്ബുക്ക്, ടിക് ടോക്ക് തുടങ്ങിയവ ബ്ലോക്ക് ചെയ്യാനും മാതാപിതാക്കള്‍ക്ക് സാധിക്കും. എനേബിള്‍ ചെയ്യാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഇത് കുട്ടികള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. ഈ ആപ്ലിക്കേഷനിലെ മറ്റൊരു പ്രത്യേകതയാണ് അണ്‍ലോക്ക് ഓപ്ഷന്‍. ഒരുദിവസം എത്രമിനിട്ട് വരെ ലിമിറ്റ് കൊടുക്കാനും കഴിയും. ഇത്തരത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗവും നിയന്ത്രിക്കാന്‍ കഴിയും. ഇനി കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് ഒളിഞ്ഞിരുന്ന് പഠന സമയങ്ങളില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് ഇരിക്കട
്ടെ ഇതിനേയും കണ്ട് പിടിക്കാന്‍ കിടിലന്‍ ആപ്പുണ്ട്. പേരന്റിങ് ആപ്പില്‍ നല്‍കിയിട്ടുള്ള പ്ലേ സൗണ്ട് എന്ന ഓപ്ഷന്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നെഹ്കില്‍ ബീപ്പ് സൗണ്ട് ലഭിക്കും,.

Read more topics: # Google my family app
Google my family app for parents

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES