Latest News

ടിക്ക് ടോക്ക് ആപ്പിനു ബദലായി ഫേസ്ബുക്കിന്റെ കൊളാബ്

Malayalilife
topbanner
 ടിക്ക് ടോക്ക് ആപ്പിനു ബദലായി ഫേസ്ബുക്കിന്റെ കൊളാബ്

ലോകം കീഴടക്കിയ ടിക്ക് ടോക്ക് ആപ്പിന് ഇനി ഒരു എതിരാളി കൂടി. പശ്ചാത്തലസംഗീതത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന വീഡിയോകളുമായി ഫേസ്ബുക്കിന്റെ കൊളാബ് ആണ് ടിക് ടോക്കിന് സമാനമായി രംഗത്ത് എത്താൻ പോകുന്നത്.  ബീറ്റ വേര്‍ഷന്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കായി  ലഭ്യമാക്കുകയും ചെയ്‌തു. എന്നാൽ ഇത് പിന്തുണയുമായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും രംഗത്ത് ഉണ്ട്. യുഎസിലെയും കാനഡയിലെയും ഉപയോക്താക്കള്‍ക്ക് മാത്രമേ ആരംഭ ഘട്ടത്തിൽ ഇവ ലഭിക്കുകയുള്ളു. 

 ബീറ്റ അപ്ലിക്കേഷനില്‍ ഡ്രം, ഗിത്താര്‍ അല്ലെങ്കില്‍ ആലാപനം പോലുള്ള വിവിധ ഉപകരണങ്ങള്‍ പ്ലേ ചെയ്യുന്ന മൂന്ന് വ്യത്യസ്ത ചെറു വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും. അതോടൊപ്പം വീഡിയോകള്‍ ഒരുമിച്ച്‌  എഡിറ്റ് ചെയ്യാനും സാധ്യമാകും. അതോടൊപ്പം  മറ്റുള്ളവര്‍ക്ക് കാണാനാകുന്ന ഒരു ഫീഡിലേക്ക്  വീഡിയോ സെഗ്മെന്റുകള്‍ റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞാല്‍ പൊതുവായി പോസ്റ്റുചെയ്യാനാവും.

ഫീഡില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പുതിയ ട്രാക്ക് സൃഷ്ടിക്കുന്നതിന് ക്ലിപ്പുകള്‍ വീണ്ടും നിർമ്മിക്കാനും സാധിക്കുന്നതാണ്. എന്നാൽ ഇവയിൽ  ഡ്യുയറ്റ്, റിയാക്റ്റ് എന്ന് വിളിക്കുന്ന ടൂളുകളും ലഭ്യമാണ് . ഇതിലൂടെ സ്വന്തം പോസ്റ്റുകളില്‍ മറ്റുള്ളവരുടെ വീഡിയോകള്‍  കടമെടുക്കാന്‍ സാധിക്കുന്നതാണ്.

Facebook collab as an alternative to the Tik Tok app

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES