Latest News

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷനുമായി ആപ്പിള്‍ രംഗത്ത്

Malayalilife
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷനുമായി ആപ്പിള്‍ രംഗത്ത്

ന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ആപ്പിള്‍ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. എയര്‍ടാഗ് ഡിറ്റെക്ടര്‍ ആപ്പ് ആണ് കമ്പനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്. പഴ്സിലും കീചെയിനിലുമൊക്കെ ഘടിപ്പിക്കാവുന്ന ലൊക്കേഷന്‍ ട്രാക്കറുകളാണ് എയര്‍ടാഗുള്‍. സ്വന്തം ഉപകരണങ്ങള്‍ മറന്നുവെച്ചാല്‍ കണ്ടുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് എയര്‍ടാഗുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ മറ്റുള്ള ആളുകളുടെ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാന്‍ എയര്‍ടാഗുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എയര്‍ടാഗ് ഡിറ്റെക്ടര്‍ ആപ്പ് ഉപയോഗിച്ച് ആപ്പിള്‍ എയര്‍ ടാഗുകളോ അതിന് സമാനമായ ഉപകരണങ്ങളോ കണ്ടത്താന്‍ സാധിക്കും. മറ്റൊരാളുടെ എയര്‍ട്രാക്കറുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടെങ്കില്‍ അത്തരം വസ്തുക്കളെയാണ് ഈ ആപ്പ് കണ്ടെത്തുക.

10 മിനിട്ടില്‍ കൂടുതല്‍ ഇത്തരത്തില്‍ മറ്റൊരാളുടെ നിയന്ത്രണത്തിലുള്ള എയര്‍ ട്രാക്കര്‍ നീങ്ങളെ പിന്തുടര്‍ന്നാല്‍ ഈ ആപ്ലിക്കേഷന്‍ ശബ്ദം പുറപ്പെടുവിക്കും. കൂടാതെ ട്രാക്ക്ചെയ്യുന്ന ഡിവൈസ് കണ്ടെത്താനും പ്രവര്‍ത്തന രഹിതമാക്കാനും ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എയര്‍ട്രാക്കറുകളെ കണ്ടെത്താനുള്ള സൗകര്യം ഇന്‍-ബില്‍ഡ് ആയി ഇല്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ആപ്പിള്‍ ഇത്തരം ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

Read more topics: # Apple have new application
Apple have new application

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES