ലോകമെമ്പാടും ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കൊറോണ വൈറസ്. ഈ വൈറസിന്റെ പിടിയിൽ നിന്നും എങ്ങനെ മോചിതരാകാം എന്ന അന്വേഷണത്തിലാണ് ഏവരും. എന്നാൽ ഇപ്പോൾ ഒരു വാക്ന്‍ കണ്ടെത്തുന്നത് വരെ രോഗം പകരാതെ ശ്രദ്ധിക്കുക. അതാണ് ഏവരുടെയും ലക്ഷ്യം. എന്നാൽ ഇപ്പോൾ കൊവിഡ് 19നെ നശിപ്പിക്കാന്‍ കഴിയുന്ന വാസ്ത്രത്തെ കണ്ടെത്താന്‍ കഴിഞ്ഞതായി ഇപ്പോൾ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ഇവ വികസിപ്പിച്ചിരിക്കുന്നത് കനേഡിയന്‍ ബയോടെക് കമ്ബനിയായ ഇന്റലിജന്റ് ഫാബ്രിക് ടെക്നോളജീസ് നോര്‍ത്ത് അമേരിക്കയാണ്. (IFTNA)PROTX2 AV എന്ന് വിളിക്കുന്ന ഒരു ആന്റിവൈറല്‍ കെമിക്കല്‍ ആണ് ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. തുണികളില്‍ നിന്ന് 99.9 ശതമാനവും പത്ത് മിനിറ്റിനുള്ളില്‍ തന്നെ കൊവിഡ് 19വൈറസിനെ കൊല്ലാന്‍ കഴിയുന്നു. ഇത് ഫലപ്രധമായ രീതിയില്‍ 24 മണിക്കൂറും ഉപയോഗിക്കാനാകും.
വൈറസിന്റെ പുറത്തെ ഷെല്ലിലൂടെ തുണിയിലുള്ള ഈ കെമിക്കല്‍ വൈറസ് പടരുന്നതിന് ഇതിനെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ തുറന്ന് പറയുന്നു. എന്നാൽ കമ്പനി സി.ഇ.ഒ ജിയാന്‍കാര്‍ലോ ബീവിസ് ആന്റിമൈക്രോബിയല്‍ തുണികള്‍ ഇതിനായി സജീവമാക്കുന്നതിന് സാധാരണയായി ഈര്‍പ്പം ആവശ്യമുണ്ട് അതിനാല്‍ തന്നെ ഈ പരീക്ഷണം എത്രമാത്രം ഫലപ്രധമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തമാകുന്നു.