പ്രീപെയ്ഡ് റീച്ചാര്‍ജ് ഓഫറുകളുടെ പട്ടികയിലേക്ക് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രം ലഭ്യമാനുന്ന 195 രൂപയുടെ ഈ പ്ലാനില്‍ പരിധിയില്ലാത്ത ഫോണ്‍വിളിയും ഡേറ്റയും 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും. 168 രൂപ, 199 രൂപ, 249 രൂപ എന്നീ പ്ലാനുകളുടെ പട്ടികയിലേക്കാണ് എയര്‍ടെല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ ചേര്‍ക്കുന്നത്.
മറ്റു പ്ലാനുകളെ അപേക്ഷിച്ച് 195 രൂപയുടെ പ്ലാനില്‍ ഡേറ്റയും വോയ്സ്‌കോളും മാത്രമാണ് ലഭിക്കുക. എസ്എംഎസ് ഓഫര്‍ ഉണ്ടാവില്ല. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ആനുകൂല്യങ്ങള്‍ക്കൊന്നും മാറ്റമില്ലാതെ ഇവ ലഭ്യമാനും. കേരളത്തിലും ഓഫര്‍ ലഭ്യമാണ്. എയര്‍ടെലിന്റെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.