ഇന്ത്യന്‍ വിപണിയില്‍ ഏസര്‍ എന്‍ഡുറോ എന്‍ 3യുടെ ലാപ്‌ടോപ്പ് അവതരിപ്പിച്ചു. 14 ഇഞ്ച് ഡിസ്‌പ്ലേയാണ്
ലാപ്‌ടോപ്പിന് വരുന്നത്. ഈ ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നത് ടെന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസ്സറിലാണ്. ഇതോടൊപ്പം തന്നെ ഏസര്‍ എന്‍ഡ്യൂറോ എന്‍ 3ക്ക് ഐപി 53 റേറ്റിംഗ് വരുന്ന വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് ഉണ്ട്. ഇതിന്റെ ഭാരം വെറും 2 കിലോഗ്രാം മാത്രം ആണ് .
ഏസര്‍ എന്‍ഡുറോ എന്‍ 3 ലാപ്ടോപ്പ് ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രമാണ് അവതരിപ്പിച്ചത്. 76,500 രൂപയാണ് ഏസര്‍ എന്‍ഡ്യൂറോ എന്‍ 3 ലാപ്‌ടോപ്പിന് വില. റിപ്പോര്‍റ്റുകൾ പ്രകാരം ഈ ലാപ്ടോപ്പ് ഏസര്‍ ഡോട്ട് കോമില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നാണ്. 1.985 കിലോഗ്രാം ഭാരം, 24.85 മില്ലിമീറ്റര്‍ ഉയരവും ഈ ലാപ്‌ടോപ്പിന് ഉണ്ട്.
ലാപ്‌ടോപ്പ് 13 മണിക്കൂര്‍ വരെ മുഴുവന്‍ ചാര്‍ജില്‍ നീണ്ടുനില്‍ക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു. 14 ഇഞ്ച് ഫുള്‍ എച്ച്‌ഡി (1920 x 1080 പിക്‌സല്‍) ഡിസ്‌പ്ലേയാണ് ഏസര്‍ എന്‍ഡ്യൂറോ എന്‍ 3 കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പരിരക്ഷയോടെ അവതരിപ്പിക്കുന്നത്. ഇതില്‍ ലഭിക്കുന്നത് 32 ജിബി വരെ വികസിപ്പിക്കാവുന്ന ഡിഡിആര്‍ 4 റാമുമായി ജോടിയാക്കിയ ടെന്‍ത്ത് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറാണ്. 512 ജിബി വരെ പിസിഐഇ ജെന്‍ 3 എന്‍വിഎം എസ്‌എസ്ഡി സ്റ്റോറേജ് കപ്പാസിറ്റിയും ഇവയിൽ ഉണ്ട്.