ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒരു സന്തോഷ വാര്‍ത്ത പുറത്ത്. രാജ്യത്ത് 5 ജി സേവനങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ടെലികോം സെക്രട്ടറി കെ രാജരാമന്‍ അറിയിച്ചു .
ഓഗസ്റ്റ് മാസത്തോടെ സേവനങ്ങള്‍ ലേലം ജൂലൈയില്‍ പൂര്‍ത്തിയായാല്‍ ലഭ്യമായി തുടങ്ങും എന്നും അതോടൊപ്പം തന്നെ 72 ഗിഗാഹെര്‍ട്സ് മുതലുള്ള സ്പെക്‌ട്രം ലേലം ജൂലൈ 26 മുതലാണ് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അറിയിച്ചത്.
നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പൂര്‍ണമായ അര്‍ത്ഥത്തില്‍ 5ജി സേവനങ്ങള്‍ 2023 മാര്‍ച്ച് മാസത്തോടെ ലഭ്യമാകുമെന്നാണ് പറഞ്ഞത്.