മഞ്ഞുകാലത്തു കൂട്ടികള്‍ കഴിക്കേണ്ട ഭക്ഷണങ്ങളറിയാം

Malayalilife
മഞ്ഞുകാലത്തു കൂട്ടികള്‍ കഴിക്കേണ്ട ഭക്ഷണങ്ങളറിയാം

കുട്ടികളുടെ ആരോഗ്യം എല്ലാ മാതാപിതാക്കള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി നല്ല ഭക്ഷണം നല്‍കാന്‍ പലമാതാപിതാക്കളും ശ്രദ്ധിക്കാറുമുണ്ട്. പ്രത്യേകിച്ച്  കാലാവസ്ഥ വ്യതിയാനത്തില്‍. ഇത്തരത്തില്‍ ഈ മഞ്ഞുകാലത്ത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആഹാരങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
നല്ല ഇലക്കറികള്‍

പല കുട്ടികള്‍ക്കും പച്ചക്കറികള്‍ കഴിക്കാന്‍ മടിയായിരിക്കും. എന്നാല്‍, നല്ല ആരോഗ്യത്തിന് നല്ല പച്ചക്കറികളും കഴിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇത്തരത്തില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്‍കാവുന്ന ഏറ്റവും നല്ല ആഹാരമാണ് ഇലക്കറികള്‍. മഞ്ഞുകാലത്ത് തീര്‍ച്ചയായും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇലക്കറികള്‍. പ്രത്യേകിച്ച് ചീര, ഉലുവ ഇല, സ്പ്രിംഗ് ഒനിയന്‍, മുരിങ്ങയില, എന്നിവയെല്ലാം തന്നെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെട്ട രീതിയില്‍ പരിപാലിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കുട്ടികള്‍ കഴിക്കുന്നതിനായി ചപ്പാത്തിയില്‍ ചേര്‍ത്തും അല്ലെങ്കില്‍ ദോശയില്‍ ചേര്‍ത്തും നല്‍കാവുന്നതാണ്. ഇത് നല്ലതാണ്. ഇത്തരത്തില്‍ നല്‍കിയാല്‍ കുട്ടികള്‍ വേഗത്തില്‍ കഴിക്കുന്നതായിരിക്കും.

ഫ്രഷ് ഫ്രൂട്‌സ്

മഞ്ഞുകാലമായാല്‍ കുട്ടികള്‍ക്ക് പലപ്പോഴും ഫ്രഷ് ഫ്രൂട്‌സ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് വിറ്റാമിന്‍ കുറവ് ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുന്നു. ഈ മഞ്ഞുകാലത്ത് കായ്ക്കുന്ന ധാരാളം പഴങ്ങളുണ്ട്. ഇത്തരം പഴങ്ങള്‍ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കുന്നത് വളരെ നല്ലതായിരിക്കും. ഇവയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇവ കഴിച്ചാല്‍ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഓറഞ്ച്, മാതളനാരങ്ങ എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നവയാണ്. ഇവയില്‍ വിറ്റമിന്‍ സിയും നാരുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്.

ഡ്രൈ ഫ്രൂട്‌സ് ആന്റ് നട്‌സ്

കുട്ടികള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് നല്‍കുന്നത് എല്ലായ്‌പ്പോഴും നല്ലതായിട്ടുള്ള കാര്യമാണ്. നല്ല ആരോഗ്യപ്രദമായിട്ടുള്ള കൊഴുപ്പാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. ഇത് കുട്ടികള്‍ക്ക് ആവശ്യമായിട്ടുള്ള എനര്‍ജി നല്‍കുന്നു. അതിനാല്‍ ഈന്തപ്പഴം, നട്‌സ്, ഡ്രൈഡ് ഫ്രൂട്‌സ് എന്നിവ നല്‍കുന്നത് നല്ലതാണ്. ദിവസേന മൂന്നെണ്ണം വീതം കുതിര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ അത് കൂടുതല്‍ ഗുണം നല്‍രും. അതുപോലെ, പാലിന്റെ കൂടെ ഇത് നല്‍കിയാല്‍ കൂടുതല്‍ ഗുണം നല്‍കും.

മധുരക്കിഴങ്ങ്

നല്ല തണുപ്പുള്ള സമയത്ത് മധുരമുള്ള ആഹാരത്തോട് പ്രിയം കൂടുതലായിരിക്കും. ശരീരത്തിന് ചൂട് നല്‍കാന്‍ ഇത് സഹായിക്കും. അതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ എ, ബീറ്റ കരോറ്റിന്‍, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് റോസ്റ്റ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. അല്ലെങ്കില്‍ പുഴുങ്ങി നല്‍കുന്നതും നല്ലതാണ്. കുട്ടികള്‍ക്ക് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന രീതിയിലാക്കി നല്‍കിയാല്‍ കുട്ടികളെ കൂടുതല്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

തേന്‍

കുട്ടികള്‍ക്ക് തേന്‍ കഴിക്കാന്‍ കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും. അതുപോലെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, ഇതില്‍ നാച്വറല്‍ ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വളരെ നല്ലതാണ്. കഫക്കെട്ട്, തൊണ്ടയിലെ പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

Read more topics: # ആരോഗ്യം
winter seasion food for kids

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES