Latest News

അടുക്കളയില്‍ ജോലിയെടുത്താല്‍ കഴുത്തിനകത്ത് പാടുവരുമോ; ചിരിപ്പിച്ച് അനൂപ് മേനോന്‍, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടില്‍ രവീന്ദ്രാ നീ എവിടെ? ടീസര്‍ പുറത്ത്

Malayalilife
 അടുക്കളയില്‍ ജോലിയെടുത്താല്‍ കഴുത്തിനകത്ത് പാടുവരുമോ; ചിരിപ്പിച്ച് അനൂപ് മേനോന്‍, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടില്‍ രവീന്ദ്രാ നീ എവിടെ? ടീസര്‍ പുറത്ത്

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രമാണ് ' രവീന്ദ്രാ നീ എവിടെ ? ' .അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ റിലീസ് ചെയ്തു. 

തീര്‍ത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.

ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തില്‍ കൃഷ്ണ , സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അപര്‍ണതി ,എന്‍.പി നിസ, ഇതള്‍ മനോജ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം - മഹാദേവന്‍ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ടി.എം റഫീക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസന്‍, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ട്‌ടേഴ്സ് - ഗ്രാഷ് പി.ജി, സുഹൈല്‍ വി.എഫ്.എക്‌സ്-റോബിന്‍ അലക്‌സ്, സ്റ്റില്‍സ്- ദേവരാജ് ദേവന്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അബാം ഫിലിംസ് റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തും .
 

Raveendra Nee Evide Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES