നന്നായി എണ്ണ തേച്ച് ചെറിയ കുട്ടികളെ കുളിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. നന്നായി കൈകളും കാലുകളും ഉഴിഞ്ഞ് തന്നെയാണ് കുട്ടികളെ കുളിപ്പിക്കാറുള്ളതും. എന്നാൽ ഇങ്ങനെ ബോഡി മസാജ് കുട്ടികള്‍ക്ക് കൊടുക്കുന്നതുകൊണ്ട് നിരവധി ഉപകാരങ്ങളുണ്ട്. കുട്ടികളുടെ ആരോഗ്യത്തിനും വളര്‍ച്ചയും സഹായിക്കുന്ന ഇത്തരം മസാജുകളുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
നല്ല ഉറക്കം ലഭിക്കുന്നതിന് ഉഴിഞ്ഞ് കുളിപ്പിക്കുന്നത് സഹായിക്കും. കുട്ടിയുടെയെ ശരീരത്തില്‍ രക്തോട്ടം കൂടുന്നതിനും റിലാക്‌സ് ചെയ്യുന്നതിനുമെല്ലാം കുട്ടിയുടെ ദേഹത്ത് നന്നായി ഓയില്‍ തേച്ച് മസാജ് ചെയ്യുന്നത് സഹായിക്കുന്നുണ്ട്. വേഗം തന്നെ അധികം കരച്ചിലൊന്നും കൂടാതെ ഉറങ്ങുന്നതിനും സഹായിക്കുന്നു. കുഞ്ഞുങ്ങളിലെ ഭയം കുറയ്ക്കുന്നതിനും ഒപ്പം മസാജ് കുട്ടികളില്‍ ചെയ്യുന്നത് വഴി സ്‌ട്രെസ്സ് ഹോര്‍മോണിന്റെ അളവ് കുറയുന്നു. കുട്ടികളില്‍ സുരക്ഷിതത്ത്വം ഇത്തരത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് കുറയുമ്പോള്‍ അനുഭവപ്പെടുകയും വാശികാണിക്കാതിരിക്കുവാനും ഇത് സഹായിക്കുന്നു.
ഇതേപോലെ കുട്ടികളില്‍ ഉണ്ടാകുന്ന അസിഡിറ്റി, മലബന്ധം എന്നിവ തടയുന്നതിന് മസാജിംഗ് സഹായിക്കും. കൂടാതെ കുട്ടികള്‍ക്ക് സ്വമേധയ ഏബക്കമിടാനൊന്നും സാധിക്കുകയില്ല. ഇത് ദഹനത്തെ സഹായിക്കുന്നതിനാല്‍ വയറ്റില്‍ നിന്നും പോകുന്നതിനും സഹായിക്കുന്നുണ്ട്. ബോവല്‍ മൂവ്‌മെന്റ് മസാജിലൂടെ ശരിയാവുകയും ഇത് പിത്തത്തെ പുറംതള്ളുന്നത് സഹായിക്കുകയും സഹായിക്കുന്നു.