ഗര്‍ഭിണി ആണെങ്കിലും ജോലി തുടരുന്നവരുണ്ട്. ജോലിയുടെ ഭാഗമായി തന്നെ പലപ്പോഴും യാത്രകളും അനിവാര്യമായി വന്നെന്നിരിക്കാം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നത് നല്ലതാണോ? എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നെല്ലാം പലര്‍ക്കും സംശയം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങളിലേക്ക്
ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഗര്‍ഭിണി ആയാലും ജോലി ചെയ്യുന്നവരുണ്ട്. ജോലിയുടെ ഭാഗമായി തന്നെ പലപ്പോഴും യാത്രകളും അനിവാര്യമായി വന്നെന്നിരിക്കാം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നത് നല്ലതാണോ? എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്നെല്ലാം പലര്‍ക്കും സംശയം ഉണ്ടായിരിക്കും. ഇതിനെക്കുറിച്ച് ഇതിനെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് എന്തെല്ലാമെന്ന് നോക്കാം.
ഈ കാര്യങ്ങള്‍ ഡോക്ടറുമായി ഷെയര്‍ ചെയ്യണം
ഗര്‍ഭിണിയായിരിക്കുമ്പേുള്‍ യാത്ര ചെയ്യുന്നത് അത്ര പ്രശ്‌നമുള്ള കാര്യമല്ല. എന്നാല്‍, നിങ്ങള്‍ ഡോക്ടറോട് കാര്യങ്ങള്‍ പറയേണ്ടത് അനിവാര്യമാണ്. കാരണം നിങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ ആണെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ച് പ്രമേഹം, ബിപി, പ്ലാസെന്റല്‍ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവര്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരോട് ചിലപ്പോള്‍ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കാം.
എപ്പോഴെല്ലാം യാത്ര ചെയ്യാന്‍ സാധിക്കും
നിങ്ങള്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ പ്രെനറ്റല്‍ ഷെഡ്യൂള്‍ ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെ, നിങ്ങളുടെ സ്‌കാനിംഗ് ഡേയ്റ്റിനോട് അടുപ്പിച്ച് വരുന്ന ദിവസങ്ങളില്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ സ്‌കാനിംഗ് എല്ലാം കഴിഞ്ഞതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
ഓഫീസില്‍ കൃത്യമായി കാര്യങ്ങള്‍ പറയണം
നിങ്ങളുടെ ആദ്യത്തെ മൂന്ന് മാസം വളരെ പ്രധാനപ്പെട്ടാതാണ്. ഈ സമയത്ത് കൃത്യമായ പരിചരണം നല്‍കേണ്ടത് അനിവാര്യമാണ്. കാരണം, ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തുടക്കത്തില്‍ തന്നെ ഓഫീസില്‍ കാര്യങ്ങള്‍ ബോധിപ്പിക്കണം. മൂന്ന് മാസത്തിന് ശേഷം ഓഫീസില്‍ പോകുന്നതിന് പ്രശ്‌നങ്ങള്‍ അധികം കണ്ടുവരുന്നില്ല.
കൃത്യമായ യാത്രാമാര്‍ഗ്ഗം സ്വീകരിക്കാം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ യാത്ര ചെയ്യാന്‍ എല്ലായാപപോഴും കൃത്യമായ മാര്‍ഗ്ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്. വളരെ എളുപ്പമായതും ദീര്‍ഘദൂര യാത്രയ്ക്ക് യോജിക്കുന്നതുമായവ തിരഞ്ഞെടുക്കാം. വിമാനം, തീവണ്ടി എന്നിവയെല്ലാം തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ, കടലിലൂടെയുള്ള യാത്രകള്‍ ഈ സമയത്ത് പരമാവധി ഒഴിവാക്കാം.
ഡോക്ടറുടെ ആഭിപ്രായം കേള്‍ക്കാം
ഡോക്ടര്‍ ശോഭ ഗുപ്ത, മെഡിക്കല്‍ ഡയറക്ടര്‍, ഐവിഎഫ് സെന്റര്‍, ന്യൂഡല്‍ഹി, അഭിപ്രായത്തില്‍ ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, നിങ്ങള്‍ക്ക് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം, തളര്‍ച്ച എന്നിവയുണ്ടെങ്കില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളെ കാര്യമായി ബാധിക്കും.