പൗഡറിലെ കുഞ്ഞു കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കയറി പല ദോഷങ്ങള്‍ക്കും കാരണമായേക്കും. ചുമ, ശ്വാസ തടസം പോലെയുള്ള പല പ്രശ്നങ്ങള്‍ക്കും ഇതു കാരണവുമാകും. ഒന്നു മുതല്‍ അഞ്ചു മൈക്രോണുകള്‍ വരെ വലിപ്പമുള്ളവയാണ് ഈ കണികകള്‍.
ഈ കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശങ്ങള്‍ക്ക് ഏറെ ദോഷമുണ്ടാക്കും. ശ്വാസകോശത്തെ പൂര്‍ണമായും തകര്‍ക്കുവാന്‍ കൂടി ഇത്തരം കണികകള്‍ക്കു സാധിയ്ക്കും. ആജീവനാന്തം നീണ്ടു നില്‍ക്കുന്ന അലര്‍ജി പ്രശ്നങ്ങളും ശ്വാസംമുട്ടുമാകും ഫലമായി ലഭിയ്ക്കുന്നത്.
കുഞ്ഞുങ്ങള്‍ കിടക്കുന്ന റൂമില്‍ വച്ച് മുതിര്‍ന്നവരായും പൗഡര്‍ ഇടാതിരിയ്ക്കുകയാണ് നല്ലത്. കുഞ്ഞിനെ ഇത് ഇടുവിയ്ക്കണമെന്നില്ല, മറ്റുള്ളവര്‍ ഇതിടുമ്പോഴുള്ള ചെറിയ കണികകള്‍ പോലും കുഞ്ഞിന്റെ ശ്വാസകോശത്തില്‍ എത്തി കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
ഇതു പോലെ കുഞ്ഞിനെ പൗഡര്‍ ഇടുവിയ്ക്കാന്‍ കൊച്ചു കുട്ടികളെ ഏല്‍പ്പിയ്ക്കുകയുമരുത്. കുട്ടികള്‍ അശ്രദ്ധയോടെ, അറിവില്ലാതെ കൈകാര്യം ചെയ്യുന്ന പൗഡര്‍ കുഞ്ഞിനു ദോഷം വരുത്തി വച്ചേക്കും.
കുഞ്ഞുങ്ങള്‍ക്കുള്ള പൗഡറായാലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. കുഞ്ഞുങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ഇത്തരം കെമിക്കലുകള്‍ കുഞ്ഞു ചര്‍മത്തില്‍ അലര്‍ജിയും ഇതുപോലെയുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചേക്കും.