കുട്ടികളോട് ദേഷ്യപ്പെടുമ്പോള്‍ ശ്രദ്ധിക്കാന്‍

Malayalilife
കുട്ടികളോട് ദേഷ്യപ്പെടുമ്പോള്‍ ശ്രദ്ധിക്കാന്‍

വധിക്കാലത്ത് വീട്ടില്‍ നില്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധവും വാശിയുമൊക്കെ കൂടുതലാണ്. വേനലവധി കുട്ടികള്‍ കുടുംബത്തോടൊമപ്പവും ബന്ധുവീടുകളിലുമൊക്കെയാണ് ചിലവഴിക്കാറ്. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ ആയതോടെ കുട്ടികള്‍ക്ക് വീടുവിട്ട് എങ്ങോട്ടും പോകാനാകാത്ത അവസ്ഥയാണ്. മുതിര്‍ന്നവരും വീട്ടുജോലിയും മറ്റുജോലികളുമായി തിരക്കിലാണ്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ മുതല്‍ ജോലിയിലെ ടെന്‍ഷന്‍ വരെ കുട്ടിയോടുള്ള ദേഷ്യമായി പുറത്തുചാടാം. ഇത് വീട്ടിലെ സന്തോഷം കെടുത്തുമെന്നു മാത്രമല്ല, കുട്ടികളുടെ ആത്മവിശ്വാസത്തെയും ബാധിക്കും. കുട്ടിയെ വഴക്ക് പറയും മുമ്പ് അവന്‍ ചെയ്ത തെറ്റിനെ മാതാപിതാക്കള്‍ വിലയിരുത്തണം.

എന്ത് കാര്യത്തിനാണ് അമ്മ ദേഷ്യപ്പെടുന്നത് എന്ന് കുട്ടിക്കും മനസിലാകണം. എപ്പോഴും ദേഷ്യപ്പെടുന്ന അമ്മയോട് കുട്ടിക്ക് വലിയ മൈന്‍ഡ് ഉണ്ടാകില്ല. കുട്ടിയോടല്ല, മറിച്ച് കുട്ടി ചെയ്ത തെറ്റിനോടാണ് ദേഷ്യമെന്നു മനസിലായാല്‍ പിന്നെ അത് ആവര്‍ത്തിക്കാതിരിക്കാന്‍ അവന്‍ ശ്രമിക്കും. സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുട്ടികളെ അനുവദിക്കുക. തെറ്റായ തീരുമാനങ്ങളെ സ്‌നേഹത്തോടെ തിരുത്തുക.

അമിതമായ ശകാരം പതിവായി കേള്‍ക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം കെടുത്തും. തനിക്ക് ഒരിക്കലും മിടുക്കനോ മിടുക്കിയോ ആകാന്‍ കഴിയില്ലെന്ന ചിന്ത കുട്ടിയിലുണ്ടായാല്‍ അത് ഡിപ്രഷനിലേക്കോ അക്രമവാസനയിലേക്കോ കുട്ടിയെ എത്തിക്കും.കുട്ടിയെ ശകാരിച്ചതിലുള്ള കുറ്റബോധം ഒരിക്കലും അവന്റെ വാശി സാധിച്ചു കൊടുക്കുന്നതിലേക്ക് എത്തരുത്. ഇത് ഇതേ കാര്യം ആവര്‍ത്തിക്കാന്‍ ഇടയാക്കും.വഴക്ക് കേട്ട് പിണങ്ങിയിരിക്കുന്ന കുട്ടിയെ സന്തോഷിപ്പിച്ച് തിരികെ കൊണ്ടുവരാനും നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. അവന്‍ വാശി പിടിച്ച കാര്യം പറഞ്ഞ് കളിയാക്കുകയോ അങ്ങനെ ചെയ്തപ്പോള്‍ അമ്മ എത്ര വിഷമിച്ചു എന്ന് ചോദിക്കുകയോ ചെയ്യാം. മിക്കവാറും ഇതോടെ തന്നെ പ്രശ്‌നങ്ങള്‍ സോള്‍വ് ആകും

parenting how to behave to children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES