അഞ്ചു വയസു മുതല്‍ 16 വയസുവരെയുള്ളവര്‍ക്കാണ് ഈ രോഗം വരാനുള്ള സാധ്യതയുള്ളത്. രോഗികളുമായി നിരന്തരം ഇടപെടുക, ഹോസ്റ്റലുകളിലും മറ്റും തിങ്ങിക്കൂടി താമസിക്കുക, വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുക ഇവമൂലം ഏതു പ്രായത്തിലും ഈ രോഗം പിടിപെടാനുളള സാധ്യതയേറെയാണ്.
വിട്ടുമാറാത്ത തൊണ്ടവേദനയെ ആരും അവഗണിക്കാതിരിക്കുക. തൊണ്ടയെ ബാധിക്കുന്ന ചില ബാക്ടീരിയകള്‍ ഭാവിയില്‍ ഹൃദയ വാല്‍വിന് തകരാറുണ്ടാക്കാം. ഈ ബാക്ടീരിയകള്‍ക്കെതിരെ ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഹൃദയ വാല്‍വുകളില്‍ നീര്‍ക്കെട്ടുണ്ടാവുന്നത്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു.
തൊണ്ടവേദന ആവര്‍ത്തിച്ചു വരിക, തൊണ്ടവേദനയുണ്ടായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൈകാല്‍ മുട്ടുകളില്‍ വേദനയും വീക്കവും ഉണ്ടാവുക, പതിയുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ 'റുമാറ്റിക് ഹാര്‍ട്ട് ഫീവറെന്ന്' സംശയിക്കാം.
രക്തപരിശോധനയിലൂടെ രോഗം തിരിച്ചറിയാം. രോഗം തിരിച്ചറിഞ്ഞാലുടന്‍ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച് തുടങ്ങുക. രോഗം ഹൃദയ വാല്‍വുകളെ ബാധിച്ചിട്ടുണ്ടോയെന്നറിയാന്‍ ഒരു വിദഗ്ധന്റെ സഹായം കൂടി തേടണം