കുട്ടികളിലെ അമിതവണ്ണം എല്ലാ രക്ഷിതാക്കളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ ധാരാളം കൊഴുപ്പ് അമിതവണ്ണം ഉണ്ടാകുന്നതിലൂടെ അടിഞ്ഞുകൂടുന്നു. ഇത് കുട്ടികളിൽ ഹൃദ്രോഗം പോലുള്ള റിഗ്ഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളയിൽ ആദ്യം മുതലേ തന്നെ വളർത്തി എടുക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. കുട്ടികളെ ഭക്ഷണത്തോടൊപ്പം, ക്യത്യമായി വ്യായാമം ചെയ്യാനും മാതാപിതാക്കൾ ശീലിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം പല മാതാപിതാക്കളും നൽകുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് ശെരിയായവിധത്തിലുള്ള പോഷകങ്ങൾ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും വേണം.
കുട്ടികളെ ശരിയായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടിയെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ വേണ്ടി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഭക്ഷണം തയ്യാറാക്കരുത് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതോടൊപ്പം കുട്ടികളെയും ഉൾപെടുത്തുക ഇതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കാൻ സാധിക്കുന്നു.
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഒഴിവാക്കേണ്ടതാണ്. . കുട്ടികൾ ടിവി കാണുന്നതിനിടയ്ക്ക് അവരുടെ ശ്രദ്ധ അതിൽ നിന്ന് മാറ്റുന്നത് ആണ് നല്ലത്. കുട്ടികൾക്ക് വയറ് നിറയുമ്പോൾ അത് മനസ്സിലാക്കാനും ഇതിലൂടെ സഹായിക്കും.