കുട്ടികളില്‍ എത്ര ശതമാനം പൊണ്ണത്തടിയന്മാര്‍ ഉണ്ടെന്ന് അറിയാമോ ?ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

Malayalilife
topbanner
കുട്ടികളില്‍ എത്ര ശതമാനം പൊണ്ണത്തടിയന്മാര്‍ ഉണ്ടെന്ന് അറിയാമോ ?ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ന്നത്തെ ജീവിത സാഹചര്യത്തില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പൊണ്ണത്തടിയും അമിതഭാരവും. ചെറുപ്രായമുള്ള കുട്ടികളില്‍ ഇന്ന് സര്‍വ്വസാധാരണയായിരിക്കുന്ന ഒന്നാണ്. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമം ഇല്ലായ്മയും മാത്രമല്ല അമിത വണ്ണത്തിന് കാരണമാകുന്നതെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്. ഒരു പരിതിവരെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്ന ഒന്നാണ്.പലവിധ രോഗങ്ങള്‍ മൂലം അമിതവണ്ണം ഉണ്ടാകാം എന്നാണ് പഠങ്ങള്‍ പറയുന്നത്. വിവിധയിനം അര്‍ബുദങ്ങള്‍,
തൈറോയ്ഡ്, ഹൃദ്രോഗം, പിസിഒഡി, പ്രമേഹം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവ മൂലം  പൊണ്ണത്തടി ഉണ്ടാകാം. ഡയറ്റിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാതെ വൈദ്യസഹായം തേടുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

ലോക ജനസംഖ്യയില്‍ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം ഭക്ഷണപ്രിയരല്ല എന്നതാണ് വസ്തുത. രോഗങ്ങളാണ് ഇവരില്‍ പലര്‍ക്കും പൊണ്ണത്തടി ഉണ്ടാക്കുന്നത്.അതിനാല്‍ അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരെ പരിഹസിക്കരുത്. പ്രത്യേകിച്ച് കുട്ടികളെ. സ്നേഹവും കരുതലുമാണ് ഇവര്‍ക്കാവശ്യം.

ചികിത്സ തേടുന്നതിനൊപ്പം ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുന്നതിലൂടെ അമിതവണ്ണം ചെറുക്കാന്‍ സാധിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക,  മസമ്മര്‍ദങ്ങളെ അകറ്റുക,  കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവ ഗുണകരമാണ്.

health-kids-obesity-reduce-life duration

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES