Latest News

സുരഭിക്കായി നീല നിറത്തിലുള്ള ആഡംബര വാഹനം സമ്മാനിച്ച് ഭര്‍ത്താവ് ; പവിത്രം സീരിയല്‍ നായിക് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ലു കാര്‍ സ്വന്തമാക്കുമ്പോള്‍

Malayalilife
സുരഭിക്കായി നീല നിറത്തിലുള്ള ആഡംബര വാഹനം സമ്മാനിച്ച് ഭര്‍ത്താവ് ; പവിത്രം സീരിയല്‍ നായിക് പിറന്നാള്‍ സമ്മാനമായി ബിഎംഡബ്ലു കാര്‍ സ്വന്തമാക്കുമ്പോള്‍

ഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പവിത്രം എന്ന സീരിയല്‍ വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. വിക്രം - വേദ എന്നീ നായികായ - നായക കഥാപാത്രങ്ങളെ അത്രയേറെ ജനം സ്വീകരിച്ചു കഴിഞ്ഞു. വിക്രം സദാശിവനായി ശ്രീകാന്ത് ശശികുമാറും, വേദ ശങ്കരനാരായണനായി സുരഭി സന്തോഷുമാണ് എത്തുന്നത്. കഴിഞ്ഞ ദിവസം വേദയായ സുരഭിയുടെ ജന്മദിനമായിരുന്നു പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവ് പ്രണവ് ചന്ദ്രന്‍ നല്‍കിയത് കോടികള്‍ വിലവരുന്ന ബിഎംഡബ്ല്യു കാര്‍ ആണ്. 

അവള്‍ക്ക് നീല നിറമാണ് ഇഷ്ടം, അതുകൊണ്ട് നീല തിരഞ്ഞെടുത്തു എന്ന് പറഞ്ഞാണ് കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്ന വീഡിയോ പങ്കുവച്ചത്.കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കുന്ന വീഡിയോ പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും മുംബൈയിലാണ് സ്ഥിരതാമസം എന്നതിനാല്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനിലാണ് കാര്‍ ഇറക്കിയിരിക്കുന്നത്. 

മിനിസ്‌ക്രീനിലെ സുരഭിയുടെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നുണ്ട്.ബോളിവുഡ് സിനിമ പിന്നണി ഗായകനാണ് സുരഭിയുടെ ഭര്‍ത്താവ് പ്രണവ് ചന്ദ്രന്‍. ഇരുവരുടെയും തീര്‍ത്തുമൊരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണവും ഇന്റസ്ട്രിയില്‍ തന്നെയുള്ള ആളായതുകൊണ്ട് സുരഭി തുടര്‍ന്ന് അഭിനയിക്കുന്നതില്‍ എതിരഭിപ്രായമു ണ്ടായിരുന്നില്ല. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ സുരഭിയുടെ ആദ്യ സീരിയലാണ് പവിത്രം.

 

surabhi santhosh about birthday gift

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES