കുട്ടികള്‍ക്ക് മുതിര്‍ന്നവരെ അപേക്ഷിച്ച് പ്രതിരോധ ശേഷി വളരെ കുറവാണ്. കാലാവസ്ഥ വ്യതിയാനം, ആഹാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വ്യത്യാസം ,കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ പോലും കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങള്‍ കാരണം കുട്ടികളില്‍ ആദ്യം ഉണ്ടാകുന്ന പ്രശ്‌നമാണ് പനിയും ചുമയും .
കുട്ടികളില്‍ പനിയോടൊപ്പം ഉണ്ടാകുന്ന ചുമയും കഫക്കെട്ടും കാര്യമായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമായി മാറും . അമ്മയുടെ ശരീരത്തില്‍ നിന്ന് രക്തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട് ജനിച്ച് രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ പിന്നീടുള്ള ആറുമാസത്തിനു ശേഷം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം നിര്‍ബന്ധമായും വേണ്ടി വരും .
സാധാരണഗതിയില്‍ ഉണ്ടാകുന്ന ജലദോഷപ്പനികള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്് തനിയെ കുറയും. എന്നാല്‍ കുട്ടികളില്‍ വളരെവേഗം ഉണ്ടാകുന്ന റാസ്പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്, മെറ്റാ ന്യൂമോണോ വൈറസ്, ഇന്‍ഫ്ളൂവന്‍സി വൈറസ് തുടങ്ങിയവയ്ക്ക് കാരണമാകും. കുട്ടികളില്‍ ഉണ്ടാകുന്ന കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല് കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ് എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത് .
കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ എന്നിവയ്ക്ക് വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമിപ്യം തുടങ്ങിയവ കാരണമാകുന്നു. കുട്ടികള്‍ക്ക് കൃത്യമായി വാക്സിനുകള്‍ എടുക്കുന്നതിലൂടെയും നല്ല പോഷകാഹാരങ്ങള്‍ നല്‍കുന്നതിലൂടെയും കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുന്നതിലൂടെയും ,അസുഖങ്ങള്‍ വരുന്നത് തടയാനാകുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു .