രക്ഷിതാക്കള്‍ക്ക് സാധാരണയായി കുട്ടികളുടെ മൊബെെല്‍ ഉപയോഗം വലിയ തവവേദനയാണ് നല്‍കുന്നത്. കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പലമാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും സാധിക്കാത്തവര്‍ ഏറെയാണ്. ഇത്തരത്തില്‍ പുതിയ പദ്ധതിയുമായി മൊബെെല്‍ ഫോണിന് അടിമകളാകുന്ന കുട്ടികളെ സഹായിക്കാന്‍ എത്തുകയാണ് കേരള പൊലീസ്.
മൊബൈല്‍ ഫോണിന് അടിമപ്പെടാതെ കുട്ടികളെ രക്ഷിക്കാന്‍ 'കൂട്ട്' എന്ന പദ്ധതിയാണ് ലക്ഷ്യമിട്ട് പൊലീസ് തയാറാക്കിയിരിക്കുന്നത്. മുന്‍പ് നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടര്‍ച്ചയാണ് 'കൂട്ട്'.മൊബൈലിന്റെ അമിതോപയോഗം, സൈബര്‍ തട്ടിപ്പ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പദ്ധതിയുടെ ഭാഗമായി ബോധവത്‌കരണം നല്‍കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
വേണ്ട വിധത്തിൽ മൊബൈല്‍ ഫോണിന്റെ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ഇതിന് ജില്ലകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നവര്‍ക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കുകയും ചെയ്യും.