Latest News

കിടന്നുമുള്ളല്‍ ഒരു വലിയ പ്രശ്‌നമാക്കുന്നെപ്പോള്‍?

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
കിടന്നുമുള്ളല്‍ ഒരു വലിയ പ്രശ്‌നമാക്കുന്നെപ്പോള്‍?

രു രോഗി വന്നിട്ട് പറയുന്നു.ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുമ്പോല്‍ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട.രോഗി: അതല്ല ഡോക്ടര്‍, ഞനെഴുന്നേല്‍ക്കുന്നത് ഏഴു മണിക്കാണ്
ചെറിയ കുട്ടികള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിര്‍ന്ന കുട്ടികളില്‍ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുമ്പോഴും ഇതു വരുമ്പോഴുമാണു പ്രശ്‌നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങള്‍ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്.

അനുഭവിക്കാത്തവര്‍ക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്‌നമുള്ളവര്‍ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.
ആണ്‍കുട്ടികളിലാണെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാന്‍ ധൈര്യമില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു.
പെണ്‍കുട്ടികള്‍ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു. ബന്ധുവീടുകളില്‍ അന്തിയുറങ്ങാനും അച്ഛനമ്മമാരുടെ കൂടെ കിടക്കാനും ഇവര്‍ കൊതിക്കുന്നുണ്ടാകും. പല വീടുകളിലും ഇവരുടെ ഉറക്കസ്ഥാനം തറയില്‍ ആകും.മൂത്രമൊഴിക്കരുതെന്ന് ഓരോ തവണയും മനസില്‍ ഉറപ്പിച്ചും കിടക്കുന്നതിനു മുന്‍പ് പലതവണ മൂത്രം ഒഴിച്ചിട്ടും ഒക്കെ കിടക്കും. പക്ഷേ, ഉറങ്ങിയാല്‍ അപ്പോള്‍ മൂത്രം പോകും.

എന്തായിരിക്കും കാരണം വ്യക്തമായ ഒരു കാരണം ഇതിനു പറയാനാവില്ല. എന്നാലും ചുവടെ കൊടുത്തിരിക്കുന്ന കാരങ്ങല്‍ ചിലത് നിങ്ങളുടെ കുട്ടിക്കുണ്ടാകാം

* മൂത്രത്തിന്റെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണ്‍ ഉണ്ട്. ആന്റി ഡൈയൂറെറ്റിക് ഹോര്‍മോണ്‍ - എഡിഎച്ച് - എന്ന് പേരുള്ള ഇതിന്റെ അളവിലെ താത്കാലിക കുറവാകാം ഒരുകാരണം. ഇതു സ്ഥിരമായി കുറഞ്ഞാല്‍ പ്രമേഹത്തിലെന്നതുപോലെ അനിയന്ത്രിതമായി മൂത്രം ഒഴുകിപ്പോയി ശരീരത്തിലെ ജലനഷ്ടം കൂടി നിര്‍ജലീകരണം എന്ന അവസ്ഥയിലെത്താം.

* മൂത്രദ്വാരത്തിലെ വാല്‍വുകളുടെ തകരാറാവാം മറ്റൊരു കാരണം. നമുക്കു സാധാരണഗതിയില്‍ അരലിറ്റര്‍ മൂത്രം പിടിച്ചു നിര്‍ത്താനാകും, രാത്രിയില്‍ ഇത് 800 മില്ലിവരെയാകാം.എന്നാല്‍ മൂത്രാശയത്തില്‍ നിന്നു പുറത്തേക്കുള്ള വാല്‍വിനു തകരാറുള്ളവരില്‍ ചെറിയ അളവില്‍ മൂത്രം നിറയുന്‌പോഴേക്കും മൂത്രശങ്ക തുടങ്ങുന്നു. അനിയന്ത്രിതമായി മൂത്രം പോകുന്നു. രണ്ടില്‍ കൂടുതല്‍ പ്രസവിച്ച സ്ത്രീകളില്‍ ഈ വാല്‍വുകള്‍ക്കു ബലം കുറയാം. അവര്‍ക്ക് പെട്ടെന്ന് മൂത്രത്തില്‍ പഴുപ്പു പിടിപെടാം, തുമ്മുന്‌പോഴും ചുമയ്ക്കുന്‌പോഴും മൂത്രം തുള്ളികളായോ അല്ലാതെയോ പുറത്തേക്കു പോകാം. സമാനമായ തകരാറുകള്‍ ജന്മനാ കുട്ടികളില്‍ വരാം. 

* മാതാപിതാക്കള്‍ക്ക് കുട്ടിക്കാലത്ത് ഈ പ്രശ്‌നമുണ്ടെങ്കില്‍ മക്കള്‍ക്കും വരാം. കുട്ടികളെ തല്ലുന്നതിനു മുന്പ് സ്വന്തം അമ്മയോട് ഒന്നന്വേഷിച്ചു നോക്കുക.

* ആഴത്തിലുള്ള ഉറക്കം ഒരു പ്രശ്‌നമാണ്. അഗാധമായ ഉറക്കത്തില്‍ ഇതൊക്കെ സംഭവിക്കാം. മദ്യപിച്ചു പൂസായി ഉറങ്ങുന്നവരില്‍ ഇതു കാണാറുണ്ട്. ചില കുട്ടികള്‍ ഉറക്കത്തില്‍ ബാത്‌റൂമില്‍ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുന്നു; കിടക്കയില്‍ ഒഴിക്കുന്നു.
ഇത്തരം ഉറക്കപ്രാന്തരായ കുട്ടികളില്‍ അവരുടെ മൂത്രാശയത്തിന്റെ വാല്‍വുകളും ഉറങ്ങി പോകുന്നതാണു ഒരു കാരണം. ശരീരത്തില്‍ എല്ലാവയവങ്ങളും നമ്മോടൊപ്പം ഉറങ്ങാന്‍ പാടില്ല. കുട്ടികളില്‍ അവ ഉറങ്ങുന്നതു സാധാരണമാണ്. 
(നമ്മുടെ തൊണ്ടയില്‍ കുറുനാക്ക് അങ്ങനെ ഉറങ്ങാതിരിക്കേണ്ട ഒരാളാണ്. അവന്‍ ഉറങ്ങിയാല്‍ ശ്വാസനാളം അടഞ്ഞ് നാം ഉറക്കത്തില്‍ മരിച്ചുപോകാം. ശിശുക്കള്‍ ഉറക്കത്തില്‍ മരിച്ചുവെന്നു വാര്‍ത്തകളില്‍ കാണുന്നതില്‍ ചിലത് ഇങ്ങനെ സംഭവിക്കുന്നതാണ്.)

* കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം.

* ചിലപ്പോള്‍ കുട്ടികളില്‍ കൃമിശല്യം കൊണ്ടും ഈ പ്രശ്‌നം ഉണ്ടാവാം. കൃമികള്‍ പെണ്‍കുട്ടികളില്‍ മൂത്രനാളികളില്‍ കയറാം. അപ്പോള്‍ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലില്‍ കലാശിക്കാം.
* കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്‌കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം

രോഗകാരണം കണ്ടെത്തണം

മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും, മൂത്രത്തില്‍ പഴുപ്പും കണ്ടെത്തുവാന്‍ സാധിക്കും. ആന്തരികാവയവങ്ങള്‍ക്കു തകരാറില്ലയെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം.

രോഗചികില്‍സ

കാരണമറിഞ്ഞുള്ള ചികില്‍സ വേണം. മനഃശാസ്ത്ര ചികില്‍സയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരില്‍ വളര്‍ത്തുന്ന അപകര്‍ഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും. 
കുട്ടികള്‍ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുമ്പോള്‍ മനസിന്റെ പിടിത്തം വിടുകയും മൂത്രം ഒഴിച്ചുപോവുകയും ചെയ്യും. അവരെ കളിയാക്കാതിരിക്കുക.
* വൈകുന്നേരങ്ങളില്‍ ഏഴുമണിവരെ മാത്രമേ വെള്ളം കുടിക്കാവൂ. അതിനു ശേഷം വെള്ളം പരമാവധി കുറയ്ക്കുക. 
* കുടലില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുക. ചപ്പാത്തിയും നനയ്ക്കാത്ത അവിലും അത്താഴമാക്കുക. വൈകുന്നേരങ്ങളില്‍ കാപ്പി ഒഴിവാക്കുക. മിനിമം വെള്ളം മതി ഭക്ഷണനേരത്ത്. 
* കിടക്കുന്നതിനു മുന്പു നന്നായി മൂത്രം ഒഴിച്ചിട്ട് കിടക്കുക. രാത്രി അലാറം വച്ച് ഉണര്‍ത്തി മൂത്രം ഒഴിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്‌പോള്‍ ചില ദിവസങ്ങളിലെങ്കിലും കിടക്കയിലെ മൂത്രമൊഴിക്കല്‍ ഒഴിവാകും. 

ചില മനഃശാസ്ത്ര വഴികള്‍ 

* കുട്ടിക്കായി ഒരു കലണ്ടര്‍ കൊടുക്കുക. എന്നിട്ടതില്‍ മൂത്രമൊഴിക്കാത്ത ദിനങ്ങളില്‍ ഒരു ചിരിക്കുന്ന വട്ടത്തിലുള്ള സൂര്യനെ വരച്ച് വയ്ക്കുക. ആഴ്ചാവസാനവും മാസാവസാനവും സൂര്യന്റെ എണ്ണത്തിനനുസരിച്ച് കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുക്കുക. അല്ലെങ്കില്‍ ഒരു സൂര്യന് ഒരു നിശ്ചിത പോയിന്റ് വച്ച് സമ്മാനം കൊടുക്കുക.
* ഉറങ്ങുന്നതിനു മുന്‍പു കണ്ണടച്ചു പിടിച്ച് അഞ്ചുതവണ ദീര്‍ഘമായി ശ്വാസം വലിച്ചുവിടുക, എന്നിട്ട് രാവിലെ നല്ല കുട്ടിയായി വസ്ത്രമൊന്നും നനയാതെ എണീക്കുന്നതായും വീട്ടുകാര്‍ തന്നെ അതിന് അഭിനന്ദിക്കുന്നതായും മനസില്‍ കാണുക. പിന്നെ ഉറങ്ങുക.
* കുട്ടികള്‍ മൂത്രമൊഴിക്കുന്ന തുണിയും ബെഡ്ഡും അവരെ കൊണ്ട് തന്നെ കഴുകിക്കുക. ഉണക്കുക.
* മൂത്രം ഒഴിക്കാത്ത ദിനങ്ങളില്‍ നീ നിന്റെ രോഗത്തെ തോല്പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.

മൂത്രമൊഴിച്ച് ഇത്തിരി നനഞ്ഞാല്‍ അലാറം അടിക്കുന്ന ബെഡ് വെറ്റിങ്ങ് അലാറം വാങ്ങാന്‍ കിട്ടും 70% വരെ ആള്‍ക്കാരില്‍ രോഗം മാറ്റാന്‍ ഈ മെഷീന്‍ സഹായിക്കുമെന്നാണു നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ പറയുന്നത്.

ഈ പണിയൊന്നും ഫലിക്കുന്നില്ലങ്കില്‍ ഹോമിയോപ്പതിയില്‍ മരുന്നുകളുണ്ട്. ഉറക്കത്തില്‍ സ്വപ്നം കണ്ടു മൂത്രമൊഴിക്കുന്നവനും, മൂത്രമൊഴിച്ചാലും അറിയാത്തവനും, വിര ശല്യക്കാരനും ഒക്കെ മരുന്നുകള്‍ വെവ്വേറെയാണ്. അതിനാല്‍ ഒരു അംഗീകൃത ഹോമിയോ ഡോക്ടറെ കണ്ട് മാത്രം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുക.

Read more topics: # Urine on bed during sleep
Urine on bed during sleep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES