വയറു വേദന കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നതാണ്. കുട്ടികള്‍ളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
അവര്‍ക്ക് പെട്ടന്ന് ക്ഷീണം വരാനും എല്ലാം സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ വയറ് വേദന ഉണ്ടാകുന്നത്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി അങ്ങനെ ഏത് അസുഖങ്ങള്‍ക്കും വയറ് വേദന ഉണ്ടാകാം. കുട്ടികളിലെ വയറ് വേദനയെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ദഹനക്കേട്, വയറിളക്കം, ഛര്‍ദി എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറ് വേദനയുടെ കാരണങ്ങളാണ്. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്. മുലപ്പാല്‍ കുടിച്ചതിന് ശേഷം ഗ്യാസ് തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം.കുഞ്ഞുങ്ങളില്‍ എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്. ഒരു വയസില്‍ താഴെപ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുന്നു.
അമ്മമാര്‍ക്ക് ചില ഒറ്റമൂലികള്‍ തന്നെ വീട്ടില്‍ പരീക്ഷിക്കാവുന്നതാണ്. ഇഞ്ചിയില്‍ വളരെ ശക്തമായ ആന്റി ഓക്സിഡന്റ് ഉണ്ട് ജിഞ്ചറോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അല്‍പം ഇഞ്ചി നീര് കുട്ടികള്‍ക്ക് കൊടുക്കുന്നത് വയറു വേദനയില്‍ നിന്ന് ഉടന്‍ പരിഹാരം നല്‍കുന്നു. ജിഞ്ചര്‍ ടീ ആയും കൊടുക്കാവുന്നതാണ്. ഹോട്ട് വാട്ടര്‍ ബാഗ് വെച്ച് വയറിനു ചുറ്റും ചൂടു പിടിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ വേദന കുറയാന്‍ കാരണമാകുന്നു.
മൃദുവായ ഭക്ഷണം നല്‍കുന്നതാണ് മറ്റൊന്ന്. ഓട്സ്, തൈര് എ്ന്നിവ നല്‍കാം. ഇത് വയറുവേദനയെ കുറയ്ക്കുന്നു. പെട്ടെന്ന് ദഹിയ്ക്കാനും ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കും. എന്നാല്‍ എരിവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ നല്‍കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. സ്ഥിരമായി ഒരേ കിടപ്പ് കിടന്നാല്‍ അത് പലപ്പോഴും വയറുവേദന വര്‍ദ്ധിയ്ക്കാന്‍ മാത്രമേ കാരണമാകൂ. എന്നാല്‍ മറ്റു കുട്ടികളോടൊപ്പം പുറത്ത് പോയി കളിയ്ക്കുന്നതും മറ്റും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഒരു വിധം പരിഹാരമാണ്.
ജമന്തിച്ചായയില്‍ ധാരാളം ആന്റിഇന്‍ഫല്‍മേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ അസ്വസ്ഥതകളെ കുറയ്ക്കുന്നു. വയറുവേദന പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദഹനപ്രശ്നങ്ങളാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല ഘടകമാണ് തൈര്. കുട്ടികള്‍ക്ക് സ്ഥിരമായി തൈര് കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കുട്ടികളില്‍ വയറ് വേദന ഉണ്ടാകാം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നതിലൂടെയും വയറ് വേദന ഉണ്ടാകാം. കുട്ടികള്‍ ചെറുപ്പം മുതലെ കൃത്യസമയത്ത് ഭക്ഷണം കഴിച്ച് ശീലിക്കണം. ഒന്നിച്ച് വയര്‍ നിറച്ച് കഴിക്കുന്നതിന് പകരം മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം നല്‍കുക.