അമ്മയ്ക്കും അച്ഛനുമൊപ്പം കൊച്ചുകുട്ടികളെ നോക്കാൻ സമയം കണ്ടെത്താൻ കഴിയാത്തിടത്ത് ഏവരും ആശ്രയിക്കുന്നതിന് ഡേകെയറുകൾ ആണ്. എന്നാൽ കുട്ടികൾക്കായി ഡേകെയറുകൾ തിരഞ്ഞെടുക്കുമ്പോൾ മാതാപിതാക്കൾ വളരെയേറെ ശ്രദ്ധയാണ് ചെലുത്തേണ്ടത്. നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ കുട്ടികളെ പറഞ്ഞയക്കാവൂ.
അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായത്തിന്റെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ വേണം ഡേകെയറുകളുടെ തിരഞ്ഞെടുക്കാൻ. അതേ സമയം ഡേകെയറുകളെ ബ്രോഷറുകളുടെ അടിസ്ഥാനത്തിൽ ഇവ തിരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധയാണ് ചെലുത്തേണ്ടത്. എന്നാൽ ട്ടിക്ക് പരിജയമുള്ള സമപ്രായക്കാർ ഉള്ള ഡേകെയറുകളാണെങ്കിൽ കൂടുതൽ ഗുണകരമാണ്.
അതേസമയം ഡേ കെയറുകളിൽ ജോലി നോക്കുന്ന അധ്യാപകരുടെയും യോഗ്യതയും അവരുടെ പെരുമാറ്റ രീതിയും എല്ലാം നാം നിരീക്ഷിക്കേണ്ടതുമാണ്. മറ്റൊരിടത്തേക്ക് കുട്ടികളെ ആക്കുമ്പോൾ അവരുടെ വൈകാരിക പരമായ ആവശ്യങ്ങൾ ആ പ്രായത്തിൽ നിറവേറ്റപ്പെടേണ്ടതും അത്യാവശ്യമാണ്.കുട്ടികളെ മാതാപിതാക്കൾക്ക് മുഴുവൻസമയവും സി സി ടി വി ദൃശ്യങ്ങളിലൂടെ കാണാനാകുന്ന ഡേകെയർ സെന്ററുകളാണ് ഏറെ സുരക്ഷിതത്വം.
അതുടത്തായി നാം മുൻഗണന നൽകേണ്ടത് ക്ലാസ് മുറികളുടെ സൌകര്യവും അതോടൊപ്പം ഗതാഗത സൗകര്യവുമാണ്. സുരക്ഷിതമായ വാഹന സംവിധാനം ഡേകെയറുകൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണ്. ഡേകെയർ വാഹനങ്ങൾ ജി പി എസ് വഴി ട്രാക്ക് ചെയ്യാനാകുന്ന സൈകര്യമുള്ള ഡേകെയർ ആണെങ്കിൽ അത് കൂടുതൽ ഉത്തമമായ മാർഗ്ഗമാണ്. ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നതിലൂടെ മാതാപിതാകകളുടെ ടെൻഷനുകൾ ഒരു പരുത്തി വരെ അകറ്റാം.