പാന്‍ കേക്ക് ഉണ്ടാക്കിയാലോ?

Malayalilife
പാന്‍ കേക്ക് ഉണ്ടാക്കിയാലോ?

ചേരുവകള്‍

2 മുട്ട

1 കപ്പ് റിഫൈന്‍ഡ് മാവ്

1/2 ടീസ്പൂണ്‍ വാനില എസ്സെന്‍സ്

1 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍

1/2 കപ്പ് പാല്‍

3 ടേബിള്‍സ്പൂണ്‍ പഞ്ചസാര

1/2 വാഴപ്പഴം

1/4 ടീസ്പൂണ്‍ ഉപ്പ്

തയാറാക്കുന്നവിധം

1 മുട്ട നന്നായി പതപ്പിച്ചെടുക്കാം.

ഒരു പാത്രത്തില്‍, രണ്ട് മുട്ടകള്‍ പൊട്ടിക്കുക. ഉപ്പും 1 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. ചേരുവകള്‍ ഒരുമിച്ച് ചേര്‍ക്കാന്‍ നന്നായി പതപ്പിച്ചെടുക്കാം.

പാന്‍കേക്ക് ബാറ്റര്‍ ഉണ്ടാക്കുക

പാല്‍, മൈദ മാവ്, വാനില എസ്സെന്‍സ് പഴവും എന്നിവ മിക്‌സിയില്‍ ചേര്‍ത്ത് യോജിപ്പിച്ച്് ബാറ്റര്‍ ഉണ്ടാക്കാം.

ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് തീയില്‍ വയ്ക്കുക.1 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. പഞ്ചസാര നന്നായി ഉരുക്കിയെടുക്കാം.അതിന് മുകളില്‍ വാഴപ്പഴം നേര്‍ത്തതായി മുറിച്ച് പാനില്‍ വയ്ക്കുക. ഏകദേശം 1 ടേബിള്‍സ്പൂണ്‍ എണ്ണയും ഒഴിക്കുക.

പാനിലേക്ക് ചെറിയ തവിയില്‍ മാവ് ഒഴിച്ച് വാഴപ്പഴ കഷ്ണങ്ങള്‍ മൂടുന്ന തരത്തില്‍ ഒഴിക്കണം. ഒരു വശം വെന്ത് തവിട്ട് നിറമാകുമ്പോള്‍, മറുവശത്തേക്ക് മറിച്ചിട്ട് വേവിക്കുക. ബാക്കിയുള്ള ബാറ്റര്‍ ഉപയോഗിച്ച് അത്തരം കൂടുതല്‍ പാന്‍കേക്കുകള്‍ ഉണ്ടാക്കാം. കാരാമല്‍ സോസ്, മേപ്പിള്‍ സിറപ്പ്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പഴങ്ങള്‍ എന്നിവ ഉപയോഗിച്ച് വിളമ്പാം.

how to make pancake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES