തണുപ്പ് തുടങ്ങി ഇനി ആസ്മരോഗികള്‍ക്ക് അസുഖം മാറാത്ത ദിനങ്ങളായിരിക്കും. പലപ്പോഴും പൊടിപടലങ്ങളും , കാലാവസ്ഥ വ്യതിയാനവും ആസ്ത്മക്ക് കാരണമാകാറുണ്ട് .പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ആസ്തമയ്ക്കുള്ള പ്രധാനകാരണങ്ങള്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഒരു രോഗമാണ് ആസ്ത്മ. ചന്ദനത്തിരി, കൊതുകുതിരി, പെര്‍ഫ്യൂമുകള്‍ തുടങ്ങി മുഖത്തിടുന്ന പൗഡര്‍വരെ പലപ്പോഴും ആസ്ത്മ നിയന്ത്രണത്തെ ബാധിക്കാറുണ്ട് .
എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്ന ഒരു രോഗാവസ്ഥയാണ് ആസ്ത്മ. പുകവലിയും വായുമലിനീകരണവുമൊക്കെ ഉണ്ടാക്കുന്ന ദീര്‍ഘകാല ശ്വാസതടസ്സരോഗങ്ങള്‍, ശ്വാസനാളികള്‍ സാധാരണയില്‍ കവിഞ്ഞ് വലുതായി കഫം കെട്ടിക്കിടക്കുന്ന അവസ്ഥ ഇവയൊക്കെ ആസ്ത്മയുടെതിന് സമാനമായ ലക്ഷണങ്ങളോടെ കണ്ടുവരാറുണ്ട്.
ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ തന്നെ സ്വയം മരുന്നുകളുടെ ഉപയോഗത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ആസ്ത്മയുടെ കാര്യത്തില്‍ ഇത് അപകടം ക്ഷണിച്ചു വരുത്തും .നിര്‍ദേശിക്കപ്പെട്ട മരുന്നുകള്‍ ശരിയായ അളവിലും രീതിയിലും ഉപയോഗിക്കുന്നതിലെ ക്യത്യനിഷ്ഠ ആസ്ത്മ രോഗനിയന്ത്രണത്തില്‍ സുപ്രധാനമാണ്. ഇന്‍ഹേലര്‍ രൂപത്തിലുള്ള മരുന്നുകളാണ് ആസ്ത്മ ചികിത്സയില്‍ ഏറ്റവും പ്രധാനം. ആവശ്യമായ മരുന്നുകള്‍ തീരെ ചെറിയ അളവില്‍ ശ്വാസനാളികളിലേക്ക് നേരിട്ട് എത്തിക്കുകയാണ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത്.
ആസ്തമയുള്ളവര്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ബീന്‍സ്,ക്യാബേജ്,സവാള, ഇഞ്ചിഎന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. കടയില്‍നിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക. ബേക്കറി പലഹാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ആസ്തമയുള്ളവര്‍ എണ്ണ പലഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. പാല്‍ ഉല്‍പ്പന്നങ്ങള്‍ ആസ്തമയുള്ളവര്‍ പൂര്‍ണമായും ഒഴിവാക്കുക. വിവിധതരം അച്ചാറുകള്‍, നാരങ്ങ വെള്ളം, വൈന്‍, ഡ്രൈഫ്രൂട്ട്‌സ്, ചായ, കാപ്പി എന്നിവ ഒഴിവാക്കുക. എന്നാല്‍ ആസ്തമയുള്ളവര്‍ ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വെള്ളംകുടിക്കാന്‍ ശ്രമിക്കുക.