നീ ഉയിരിലേയ്ക്കലിഞ്ഞു ചേർന്നപ്പോൾ ഞാനുണർന്നു.
നിൻ്റെ കണ്ണിലെ തീക്ഷ്ണതയിൽ ഞാൻ നക്ഷത്രങ്ങളെ പറിച്ചു നട്ടു.
എൻ്റെ ആകാശത്തിൽ ,മേഘങ്ങളിൽ, സ്വപ്നങ്ങളിൽ
നിൻ്റെ കണ്ണുകൾ മാത്രമായ്.
നിൻ്റെ മന്ത്രങ്ങളിലെ ഛന്ദ സ്സുകളായി എൻ്റെ വിരൽ മുനകൾ വളഞ്ഞു .
പിന്നെ പിന്നെ ആർത്തിയുടെ അക്കരപ്പച്ചകളിൽ നിൻ്റെ കണ്ണുകൾ നീണ്ടപ്പോൾ
ഉയിരിൽ നിന്ന് ഉച്ചിഷ്ട വായുവിലൂടെ നീയിറങ്ങിയപ്പോൾ
സ്വപ്നങ്ങളെ കൊത്തി മുറിച്ച കഴുകൻ്റെ
കണ്ണിലെ തീഷ്ണത ഞാൻ തിരിച്ചറിഞ്ഞു.
എൻ്റെ നീലാകാശത്ത് കൊടുങ്കാറ്റുണ്ടായില്ല. കണ്ണുകളിൽ കടൽ ജലവും ഉള്ളകത്ത് ഉരുൾപൊട്ടലും
ശാന്തമായ സമുദ്രത്തെ വലിച്ചുമൂടി ഞാൻ
ഉൾച്ചൂട് തണുപ്പിച്ചു.
പിന്നെ ഞാനുണർന്നപ്പോൾ
എൻ്റെ ഊന്നുവടികളിൽ
പ്രണയത്തിൻ്റെ ചാവേർ മുഖങ്ങളില്ല.
ഉറച്ച വിശ്വാസവും
ലക്ഷ്യത്തിലേയ്ക്കുള്ള കാല്പാടുകളും
എന്നെ സ്വതന്ത്ര്യനാക്കി.
കടപ്പാട്: പോതു പാറ മധുസൂദനൻ