റസിയ സലിം
ദിലു തന്റെ മുറിയിലെ നില കണ്ണാടിക്കു മുന്നിൽ നിന്ന് അവളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ചുമാറ്റി. കണ്ണാടിയിൽ തെളിഞ്ഞ നഗ്‌നതയിൽ തന്റെ മാറിടത്തിൽ കണ്ണുകൾ ഉടക്കിയപ്പോൾ ഉള്ളം പൊള്ളിയെരിഞ്ഞപോലെ.
നാളെ ഹോസ്പിറ്റലിൽ അഡ്‌മിറ്റാകേണ്ട ദിവസമാണ്. ഒരുപാട് ടെസ്റ്റുകൾക്കു ശേഷം ഇനി ഇടത് മാറിടം മുറിച്ചുമാറ്റുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർസ് വിധിച്ചിരിക്കുന്നു. കുറച്ച് നാളായി മാറിടത്തിൽ ഒരു തടിപ്പ് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വിവാഹം കുട്ടികൾ ഒന്നും ആകാത്തവർക്കു ഇങ്ങനെയുണ്ടാകും എന്നത് ആലോചനയിൽ പോലും ഇല്ലായിരുന്നു. ഇടയ്‌ക്കൊക്കെ എപ്പോഴോ വേദന വന്ന് തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്.
വിവാഹം എന്ന ചിന്തയിലെത്തിയപ്പോൾ ഓർമ്മയുടെ ഒഴുക്കിൽ വിനീത് മനസിലേക്ക് ഒഴുകിയെത്തി. രോഗം നിർണ്ണയിക്ക പെട്ടതിൽ പിന്നെ വിനീതിൽ നിന്നും മറഞ്ഞിരിക്കാൻ വേണ്ടി ഫോൺ ഓഫാക്കി. അവൻ വിഷമിക്കും എന്ന് അറിയായികയല്ല..
വിവാഹം ഇനി താമസിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ രണ്ട് പേരും എത്തിയ സമയത്താണ് ഒരു പ്രോജെക്ടന്റെ ഭാഗമായി വിനീത് ഓസ്‌ട്രേലിയയിലേക്ക് പോയത് അതിന് ശേഷമാണ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി രോഗനിർണയം ചെയ്യപ്പെട്ടത്..
എങ്ങനെയും അവനെ മനസിൽ നിന്നും സ്വതന്ത്രമാകണം എന്നേ ഉണ്ടായിരുന്നുള്ളു. ഇത് എന്റെ വിധിയാണ്. സ്‌ത്രൈണതയുടെ സങ്കൽപ ശില്പത്തിൽ മാറെന്ന മാറാ സൗന്ദര്യത്തിന്റെ പൂർണതയില്ലാത്ത ഒരു സ്ത്രീയെ എങ്ങനെ ഉൾകൊള്ളാൻ ആകും ഒരുപുരുഷന് എന്നത് എനിക്കറിയില്ല..
വിങ്ങുന്ന മാറിടത്തിന്റെ വേദനയാണോ അതോ എരിയുന്ന കരളിന്റെ കരച്ചിലാണോ മുന്നിൽ എന്ന് മത്സരിക്കുന്നുണ്ട്.. വല്ലാത്ത വേദനയാണ് എപ്പോഴും ഇല്ല വന്നുതുടങ്ങിയാൽ പിന്നെ പെയിൻ കില്ലാറിനൊന്നും തടുക്കാൻ പറ്റാതെ ആയിരിക്കുന്നു. ഏത് വേദനയിലും വിനീതിനൊപ്പമുള്ള നിമിഷങ്ങൾ ഓർമയിൽ സുഖം നൽകുന്നു. എങ്കിലും ആ ഓർമയും ഒരു വേദനയാണിപ്പോൾ..
ഓർമകൾ വീണ്ടും ചിറകടിച്ചു പറന്ന് ചെന്നു നിന്നത് വാരാന്ത്യം ചിലവഴിക്കാറുള്ള കടൽ തീരത്ത്.
എല്ലാം ഞയറാഴ്ചകളിലും പതിവുള്ള സന്ദർശനം. അസ്തമയ സൂര്യന്റെ പ്രഭ കടലിന്റെ കവിളിൽ അരുണിമ ചാർത്തുന്നത് നോക്കിയിരി ക്കാൻ തന്നെ പ്രത്യേക ഭംഗിയാണ്.
തിരമാലയോട് ചേർന്നിരിക്കുന്ന ഞങ്ങളിലക്ക് പാൽതിര പാദങ്ങൾ നനക്കാൻ പാഞു വരും.
വിനീതിന്റെ തോളിൽ തല ചായിച്ചിരുന്നപ്പോൾ ആണ് പൊടുന്നനെ അവൻ ഒരു ചോദ്യം ചോദിച്ചത്. 'ദിലു നിനക്കറിയുമോ നിന്നിൽ ഏറ്റവും ഭംഗി എന്തിനെന്നു 'ചോദ്യഭാവത്തിൽ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ അത് നിന്റെ മാറിടത്തിനാണ് എന്നു പറഞ്ഞത് എന്നിൽ പൊടുന്നനെ ദേഷ്യം കൊണ്ടുവന്നു.. ഒരക്ഷരം മിണ്ടാത്തെ വേഗത്തിൽ അവിടെ നിന്നും ഇറങ്ങി നടന്നു പിറകിൽ നിന്നും അവൻ വിളിക്കുന്നുണ്ടായിരുന്നു.. നടക്കുമ്പോൾ സങ്കടം വരുന്നുണ്ട്.. വിനിതും ഒരു ശരാശരി പുരുഷനപ്പുറം അല്ലെന്ന തോന്നൽ എന്നേ മറ്റൊരു ഭാവത്തിലാഴ്‌ത്തി..
ഓട്ടോയിൽ ഇരിക്കുമ്പോഴും സൈലന്റിൽ ആയ ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ട് എടുക്കണം എന്ന് തോന്നിയില്ല. വിനീത് തന്നെ ആകും ഉറപ്പാണ്. വിനീതിൽ നിന്ന് പ്രതീക്ഷിക്കാത്ത വാക്കുകൾ തെല്ലൊന്നുമല്ല എന്നെ നിരാശയാക്കിയത്. റൂമിലെത്തി വസ്ത്രം പോലും മാറ്റാതെ കിടന്നപ്പോഴും കണ്ണ് നിറഞ്ഞ് വന്നു. പ്രാണൻ കളഞ്ഞു സ്‌നേഹിച്ചാലും പുരുഷന് ശരീരത്തിലാണ് നോട്ടം.
. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്യുന്നു. വിനീത് തന്നെ.. മനസ്സില്ലാ മനസ്സോടെ കോൾ ബട്ടൺ സീക്ക് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.. .. 'പിണങ്ങി പോകാൻ മാത്രം എന്താണ് ദിലു ഞാൻപറഞ്ഞത്. ഇത്രയായിട്ടും എന്നേ നിനക്ക് ഇത്രയേ മനസിലായിട്ടുള്ളോ.. ?! എനിക്ക് നിന്റെ സ്‌നേഹം പോലെ തെന്നെയാണ് നിന്റെ ഉടലും. രണ്ടിനെയും എങ്ങനെയാണ് ഞാൻ വേറിട്ടു കാണുക. നിന്റ്‌റെ ഉടലിന്റെ പറുദീസയിൽ ഊളിയിടാൻ വെമ്പുന്ന വെറുമൊരു പുരുഷനായി നീ എന്നേ കരുതിയോ. നിന്റെ മാറിടങ്ങൾ ഭംഗിയുണ്ട് എന്ന് ഞാൻ പറഞ്ഞത് തെറ്റായോ? നിന്നിലെ സ്ത്രീയെ പരിപൂര്ണതയിൽ എത്തിക്കുന്നത് നിന്റെ മാറിടം തന്നെയല്ലേ?
. നമ്മുക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് അമൃതേകാനുള്ള ജീവന്റെ സ്‌ത്രോതസ്സ്. പെണ്ണിന്റെ മാത്രം സ്വകാര്യ അഹങ്കാരം..
കേട്ട് കഴിഞ്ഞപ്പോൾ അവനോടുള്ള ദേഷ്യം പോയി കഴിഞ്ഞിരുന്നു.. കണ്ണ് നിറഞ്ഞപ്പോൾ മനപ്പൂർവ്വം അവൾ ഓർമ്മകളുടെ വരിഞ്ഞ് മുറുക്കലിൽ നിന്ന് സ്വയം പുറത്ത് കടന്നു. പറ്റുന്നില്ല.. . വിനീതിനോട് വിവരങ്ങൾ പറയണം. ഇതുവരെ പിടിച്ചുകെട്ടിയിരുന്ന ധൈര്യം ചോർന്നു പോകുന്നു.. അവൾ വേഗം കുളിച്ച് വസ്ത്രം മാറി.. ഫോൺ എടുത്തു. വിളിക്കണം സർജറിക്കുമുന്പ് വിനീതിനെ കാണണം. ഒരിക്കലെങ്കിലും എന്നിലെ പൂർണതയുള്ള സ്ത്രീയെ അവനു സമർപ്പിക്കണം.. അവസരങ്ങളുണ്ടായിട്ടും അവനെന്നെ മറ്റൊരർത്ഥത്തിൽ സ്പർശിക്കുക പോലും ചെയ്തിട്ടില്ല.
ഇനിയൊരിക്കലും ഈ രൂപത്തിൽ അവനെന്നെ കാണാൻ സാധിക്കുകയുമില്ല.. . അവനെ വിളിക്കണം കാര്യങ്ങൾ പറയണം എന്ന് ചിന്തിച്ച് പതിയെ മൊബൈലെടുത്തു.. ഉപയോഗിക്കാതിരുന്ന തിനാൽ ചാർജ് ഒട്ടുമില്ല. അത്യാവശ്യം ചാർജ് കയറിയപ്പോൾ നമ്പർ ഡയൽ ചെയിതു.. 'ദിലു എന്താണ് എത്രയോ ദിവസമായി ഞാൻ വിളിക്കുന്നു എന്തുപറ്റി.. എന്തുകൊണ്ടാണ് നീ ഫോൺ ഓഫാക്കി വെച്ചിരിക്കുന്നു.. ചോദിക്കുമ്പോൾ അവന്റെ കണ്ഠമിടറുന്നത് അവൾ കേട്ടു.. ഒറ്റ ശ്വാസത്തിൽ തന്റെ രോഗവിവരം അവനെ ധരിപ്പിച്ചു.
ശബ്ദത്തിലെ വിറയൽ അവന് തോന്നാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.. . അപ്പുറത്ത് നിന്നും ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല 'വിനീത് നീ അവിടെ ഉണ്ടോ ' ഇടറിയ സ്വരത്തിൽ ഞാൻ വരുന്നു എന്ന് മാത്രം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയിതു. സർജറി ദിവസമായി വരുമെന്ന് വിനീത് പറഞ്ഞു എങ്കിലും അതുവരെയും എത്തിയിട്ടില്ല.. എന്നിൽ ഇനി എന്ത് പ്രതീക്ഷിച്ചു അവൻ വരണം. പൊക്കോട്ടെ.. ഒരു നല്ല ജീവിതം കരുപിടിപ്പിച്ചോട്ടെ. പ്രാണൻ തുലാസിൽ ആടുന്ന തനിക്കൊപ്പം നിന്ന് അവനെന്തിന് അവന്റെ ജീവിതം കളയണം.. പ്രാണൻ പിടയുന്ന വേദനയോടെയെങ്കിലും അവൾ സ്വയം പറഞ്ഞു. .. പോയി രക്ഷപെട്ടോട്ടെ.
.. ദിലുവിനെ ഓപ്പറേഷൻ തിയേറ്ററിൽ ലേക്കുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചു. മുടിയൊക്കെ ഇരുഭാഗത്തേക്കും മെടഞ്ഞിട്ടു നേരത്തേ തന്നെ നഴ്‌സ്മാർ തയാറാക്കിയിരുന്നു.. . വീൽചെയർ വരാൻ ഉള്ള കാത്തിരിപ്പിലാണ്. വീൽചെയർ വന്നു നേഴ്‌സ്മാർ അതിൽ പിടിച്ചിരുത്തി.
. പെട്ടന്നാണ്. ദിലു എന്ന വിളി കേട്ടത്.. അതെ വിനീത്.. . പ്രതീക്ഷയോടെ ഞാൻ കേൾക്കാൻ കൊതിച്ച വിളി. തന്റെ കർണപുടങ്ങളിൽ അമൃതവർഷം നടത്തിയ പോലെ തോന്നി.
വിനീത് ഓടിവന്നത്.. അവളെ മാറോടു ചേർത്ത് പറഞ്ഞു.. ' പെണ്ണേ.. . അവൻ അവളുടെ മുഖം ഇരുകൈയിലും എടുത്ത് കണ്ണോട് കണ്ണ് ചേർത്ത് പറഞ്ഞു..
ദിലൂ..
വിഷമിക്കരുത് നിന്നിലെ നഷ്ടമാകുന്ന അവയവം കൊണ്ട് കൊരുത്തിട്ടതല്ല നമ്മുടെ സ്‌നേഹം. നിന്നെ ഒരു അവസ്ഥയിലും കൈവിടാനുള്ളതും അല്ല.. ഒരു വിധിക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല.. .
ഞാൻ ഇവിടെ തന്നെ കാണും. ഈ ഓപ്പറേഷൻ തിയറ്ററിനു വെളിയിൽ.. പുതിയൊരു പുലരി നമുക്കായ് കാത്തിരിക്കുന്നുണ്ട്. .. അതുമാത്രം നീ ഓർത്താൽ മതി.. പോയി വരൂ.. .. . അവൻ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി അതവൾക്ക് എന്തും സഹിക്കാനുള്ള ഊർജത്തിന്റെ സൂര്യകിരണങ്ങളായിരുന്നു