കുടി നിർത്തി ഞാനീ
കുടത്തിന്നരികിൽ
കുടം പോൽ വയറാൽ കടം പൂണ്ടുനിൽക്കെ
കുടം കെട്ടി വച്ചും തളിർത്താളിതേച്ചും
കതിർ കൂമ്പിൽത്തട്ടി
കുറേക്കള്ള് മോന്തി
എനിയ്ക്കൊപ്പമായ് നീ
വളരുന്നതിനാൽ
എനിയ്ക്കൊട്ടു വേണ്ട
കുടക്കള്ളിൻ ചിന്ത
കുട മോ കളയാൻ മനസ്സില്ല തെൻ്റെ
കുലത്തിൻ തൊഴിലായ്
ഗുണത്തിൽ പ്രധാനം
കുടത്താലെ നീരൊട്ടെടുക്കുന്നതും
നീരാവിയുള്ളിന്നു യർത്തുന്നതും,
ഭൂതത്തിനെ പൂട്ടി വയ്ക്കുന്നതും,
നിധികുംഭമായ് നിലവറയിലിരിയ്ക്കുന്നതും, കലശങ്ങളാടിത്തുടിയ്ക്കുന്നതും, കലശോൽ ഭവനായ് ജ്വലിയ്ക്കുന്നതും ഉറി കെട്ടിയാട്ടിക്കളിയ്ക്കുന്നതും വിരൽത്തട്ടി താളം പിടിയ്ക്കുന്നതും
ഒടുവിൽ, ചിതയ്ക്കു മേൽ വലം ചുറ്റി വീണുടയുന്നതും, അസ്ഥികൾ പേറി
ചെമ്പട്ട് ചുറ്റി മാം ചോട്ടിലൊരു തുണ്ടു വെട്ട മുണ്ടുറങ്ങുന്നതും കുംഭത്തിനി മ്പ മാം മുദ്രയാകുന്നതും നീയല്ലയോ?
കുടമേ, നീയെത്ര മനോഹരം
എൻ്റെ കുടിലിനു കുടിയ്ക്കുവാൻ കുളിർ നീരുമായ് തൊടിയിലെ കരുമാടിപ്പെണ്ണിൻ്റെ ഒക്കത്തിരുന്നു പടവുകൾ കയറി വരുന്നതും തുളുമ്പി തുളുമ്പിയ വ ളു ടെ യ ര ഞ്ഞാണം നനച്ചു നീരസിക്കുന്നതും ഒരു ഗതകാല സ്മരണയായ് മനസ്സിൽ ത്തെളിയ വെ
മുന്നിലായ്
കുടം വീണുടഞ്ഞൊരു പാൽക്കാരിയും ചിതറിക്കിടക്കുന്ന
ഗുണിതങ്ങളും