Latest News

ചെറുകഥയുടെ സുവര്‍ണ്ണകാലം

Malayalilife
ചെറുകഥയുടെ സുവര്‍ണ്ണകാലം


മൂഹത്തിന്റെ ജീര്‍ണ്ണതയെ വിമര്‍ശിക്കുകയും അതിനെ ശക്തമായി പ്രതിരോധിക്കുന്നതോടൊപ്പം ഉയര്‍ന്ന മാനവിക ദര്‍ശനങ്ങള്‍ ആവിഷ്‌ക്കരിക്കയും ചെയ്ത കഥയെഴുത്തുകാരായ തകഴി ശിവശങ്കരപ്പിള്ള, എസ്. കെ. പൊറ്റക്കാട്ട്, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ക്കു പിന്നാലെ വന്നവരായ കാരൂര്‍ നീലകണ്ഠപ്പിള്ള, ലളിതാംബിക അന്തര്‍ജ്ജനം, പി. സി. കുട്ടികൃഷ്ണന്‍, കെ. സരസ്വതിയമ്മ എന്നിവരുടെ കഥകളിലെയും ശക്തമായ പ്രമേയം, രൂപശില്പപരമായ വികാസം എന്നിവയൊക്കെ മലയാള കഥയുടെ സുവര്‍ണ്ണദശയെ ഉദ്ഘോഷിച്ചു.

ഇവരെ പിന്‍തുടര്‍ന്നു വന്ന എം.ടി വാസുദേവന്‍ നായരും ടി. പത്മനാഭനും മാധവിക്കുട്ടിയും കാക്കനാടനും ഒ.വി. വിജയനും എം.മുകുന്ദനും ആനന്ദും തുടങ്ങി നിരവധി പേരുടെ സംഭാവനകള്‍ മലയാള ചെറുകഥ കൂടുതല്‍ ഉയര്‍ന്നമാനങ്ങളിലേക്ക് നയിച്ചു. എല്ലായിപ്പോയും ചെറുകഥാ സാഹിത്യം ഏറെ സജീവമാണ്.  പുതുനാമ്പുകള്‍ അനുദിനമെന്നവണ്ണം ഈ ശാഖയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു

Read more topics: # malayalam stories,# literature
malayalam short stories

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES