രാധേ കിനാവിന്റെ കീഴ്പടിയിൽ
നിന്റെ നിഴലിന്റെ പിന്നിലെ ശൂന്യതയിൽ
വിരൽ തൊട്ടു നിന്നു ഞാൻ പാടിടട്ടെ
ഇടിമിന്നൽ വെട്ടം നിന്റെ ദൈന്യം
പകലേറെയേറെ അലഞ്ഞു കാട്ടിൽ
കാവും കുളവും അറിഞ്ഞിടാതെ
വിറകുകൾ ഓരോന്നെടുത്തു ചേർത്ത്
കെട്ടി വിറകു തലയിലേറ്റി
ഉള്ളിൽ നിറയും വിശപ്പുമായി
ഊട് വഴികൾ നടന്നിറങ്ങി
വിറകു വിറ്റന്നം കഴിച്ചിടേണം
കടക്കൾക് മുന്നേ നടന്നു രാധ
ചുമടില്ല എങ്കിൽ നീ ഇല്ല രാധേ
ചുമട് നിന്നുള്ളിലെ ഊർജസൂത്രം
വെള്ളിടി വെട്ടേറ്റു പ്രഞ്ജ പോയി
ഉള്ളിൽ കിടന്ന കിളികൾ പോയി
നെറ്റി നിറയേ ചുവന്ന പൊട്ട്
കൈയിൽ കരിവള കല്ല്മാല
നെഞ്ചിൽ നേരിപ്പോടെരിഞ്ഞതിലോ
മെയ്യിൽ കരിഞ്ഞമുഷിഞ്ഞ ചേല്
പൊട്ടി വലിഞ്ഞ ചെരുപ്പ് കാലിൽ
തട്ടി വീഴാതെ നടന്നിടുന്നു
മഴയും വെയിലുമറിഞ്ഞിടാതെ
മഞ്ഞും കുളിരുമറിഞ്ഞിടാതെ
നിന്നിൽ പ്രഷറില്ല ഷുഗറുമില്ല
നെഞ്ചിൽ പനിയില്ല പിത്തമില്ല
ക്ഷീണം വരുമ്പോൾ ചുമടിറക്കി
മാടക്കടയിൽ കിടന്നുറങ്ങി
ഓണവും റംസാനും ഒന്നുമില്ല
ആഘോഷങ്ങൾക്കായി കൂട്ടുമില്ലാ
വിറകു കെട്ടോ ചെറുചാക്കുകെട്ടോ
ഒന്നേതുവേണം തലയ്ക്കുമേളിൽ
നിന്നിൽ ഭിഷഗ്വരനീചുമട്
നിന്നിലെ ദൈവവുമീചുമട്
ചുമടില്ല എങ്കിൽ നീ ഇല്ല രാധേ
ചുമട് നിന്നുള്ളിലെ ഊർജസൂത്രം
കൊല്ലുന്ന വാർദ്ധകൃം നെഞ്ചിലേറി
നിന്നെ തകർക്കാൻ തകർന്നിടാതെ
നമ്മെകാൾ ഭാരം ചുമ്മക്കുമെന്ന്
നമ്മെ പടിപ്പിച്ചിടുന്നു രാധ
ഒരു ഭാരം വേണം മനുഷ്യനെന്നും
ഒരു ഭാരമില്ലെങ്കിൽ
നമ്മൾ ഇല്ല
(കടപ്പാട്: പോതുപാറ മധുസൂദനൻ)