വെളുക്കാന്‍ തേച്ചത് പാണ്ടാകരുത്; കടകള്‍ കൂടുതല്‍ ദിവസം തുറന്നോളൂ...പക്ഷേ സമ്ബൂര്‍ണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്: ഐഎംഎ നിയുക്ത സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.സുള്‍ഫി നൂഹു എഴുതുന്നു

Malayalilife
വെളുക്കാന്‍ തേച്ചത് പാണ്ടാകരുത്; കടകള്‍ കൂടുതല്‍ ദിവസം തുറന്നോളൂ...പക്ഷേ സമ്ബൂര്‍ണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്: ഐഎംഎ നിയുക്ത സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.സുള്‍ഫി നൂഹു എഴുതുന്നു

വെളുക്കാന്‍ തേച്ചത്?

വെ ളുക്കാന്‍ തേച്ചത് പാണ്ടാകരുത്. അങ്ങനെ പാണ്ടാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്ക് എല്ലാവര്‍ക്കും. കടകള്‍ കൂടുതല്‍ ദിവസം തുറന്നോളൂ. പക്ഷേ സമ്ബൂര്‍ണ ലോക്ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യം ഉണ്ടാകരുത്.

വീണ്ടും ലോക് ഡൗണ്‍ വേണ്ടെന്നുറപ്പാക്കുക തന്നെ വേണം. ര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നിരിക്കുന്നത് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ സഹായിക്കുമെങ്കില്‍ അതാകാം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കടകള്‍ കൂടുതല്‍ സമയം തുറക്കണമെന്ന് പറഞ്ഞത് ആള്‍ക്കൂട്ടം കുറയ്ക്കാനാണ് കൂട്ടാനല്ല. കടകളെല്ലാം തുറക്കുമ്ബോള്‍ ഇപ്പോള്‍ വീട്ടിലിരിക്കുന്ന ആള്‍ക്കാര്‍ കൂടി കടകളിലേക്ക് ഓടിയെത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് അടിവരയിട്ട് പറയേണ്ടിവരും

വെളുക്കാന്‍ തേച്ചത് പാണ്ടായി മാറരുത്. അങ്ങനെയൊരു സാധ്യത മുന്‍കൂട്ടി കാണുന്നു. ഇപ്പോഴും കോവിഡ് 19 ലെ രണ്ടാം തരംഗം അതിന്റെ ഉയര്‍ന്ന നിലയില്‍ നിന്നും താഴേക്കെത്തിയിട്ടില്ല. ഈ നിലവാരത്തില്‍ നിന്നും മൂന്നാം തരംഗത്തിലേക്ക് പോയാല്‍ അതൊരു വന്‍ ദുരന്തമായി മാറും.

ദിവസവും 50,000 മുതല്‍ ഒരു ലക്ഷം കേസുകളും 500 നടുത്ത് മരണങ്ങളും നമുക്ക് താങ്ങാന്‍ കഴിയുന്നതിനുപ്പുറമാണ്. ആശുപത്രികള്‍ നിറഞ്ഞു കവിയുമ്ബോള്‍ കോവിഡ് ചികിത്സ മാത്രമല്ല മറ്റു ചികിത്സകളും നല്‍കാന്‍ കഴിയാത്ത രീതിയിലേക്ക് ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയും.

ഇതൊക്കെ ഭയപ്പെടുത്താന്‍ പറയുന്നതാണെന്ന് പറയുന്നവര്‍ക്ക് വളരെ നല്ല നമസ്‌കാരം. പല രാജ്യങ്ങളിലും നടന്ന കാര്യം ചൂണ്ടിക്കാണിക്കുന്നുവെന്ന് മാത്രം.

അതുകൊണ്ട്, കടകള്‍ തുറക്കൂ. പക്ഷേ അത് തിരക്ക് കുറയ്ക്കാനാണ് കുറയ്ക്കാനാണ് കുറയ്ക്കാനാണ് കൂട്ടാനല്ല.

മറ്റു ചില കാര്യങ്ങള്‍ കൂടി. മുമ്ബ് പല തവണ, പല വട്ടം, പല ആള്‍ക്കാര്‍ പറഞ്ഞതാണ്.

എങ്കിലും വീണ്ടും പറയാതെ വയ്യ.

എണ്ണി എണ്ണി പറയാം

1.കടകളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുവാന്‍ കടയുടമയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. സര്‍ക്കാരിനും.

2.കടകളില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്നുറപ്പാക്കുവാന്‍ അവിടത്തെ ജീവനക്കാരില്‍ ഒരാളിന് പ്രധാന ചുമതല നല്‍കുകയും അതു കൃത്യമായി മോണിറ്റര്‍ ചെയ്യപ്പെടുകയും വേണം.

3.തുറസ്സായ സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തെ വളരെ വളരെ വളരെ കുറയ്ക്കും. അതുകൊണ്ടുതന്നെ വരാന്തകള്‍ ടെറസുകള്‍ എന്തിന് കാര്‍ ഷെഡ്ഡുകള്‍ പോലും കച്ചവട സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗിക്കാം.

5 .അടച്ചിട്ട മുറി കൊല്ലും. എസിയും. അതുകൊണ്ടുതന്നെ ചെറിയ കടകളില്‍, എയര്‍കണ്ടീഷന്‍ നിര്‍ബന്ധമായും ഒഴിവാക്കണം .പകരം ഫ്‌ളോറില്‍ വയ്ക്കുന്ന ഫാനുകള്‍ വാങ്ങി വാതിലിലൂടെ ജനലിലൂടെ കാറ്റ് പുറത്തേക്ക് കടത്തിവിടുന്ന രീതിയില്‍ ഉപയോഗിക്കണം.

6.ഇതാണ് ഏറ്റവും പ്രധാനം .വീണ്ടും ഒന്നുകൂടി പറയേണ്ടിവരുന്നതില്‍ അപാകതയുണ്ട്. എങ്കിലും പറയാതെ വയ്യ. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതായത് പനി ചുമ ജലദോഷം തൊണ്ടവേദന ശരീരവേദന ശ്വാസംമുട്ടല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്യണം.

മൂന്നാം തരംഗം ഉറപ്പാണ്. അതിനിടയില്‍ കടകള്‍ തുറക്കുന്നത് തിരക്ക് കുറയ്ക്കാനാണ്. കുറയ്ക്കാനാണ്. കുറയ്ക്കാനാണ് .

തിരക്ക് കൂട്ടാന്‍ അല്ല. വാക്‌സിന്‍ അടിയന്തരാവസ്ഥ നടപ്പിലായില്ലെങ്കില്‍ സമ്ബൂര്‍ണ്ണ തുറക്കല്‍ വളരെ വളരെ അകലെ.

അതുവരെ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറരുത് തന്നെ.

ഡോ സുല്‍ഫി നൂഹു

dr sulphi noohu words about shop reopening

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES