ഒരു പല്ല് ചരിത്രം മാറ്റിയ കഥ.......
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മൂലം തിരുനാള്‍ കേടുവന്ന ഒരു പല്ലില്‍ നിന്നുള്ള അണുബാധ മൂലമാണ് മരിച്ചത്.
From Ivory Throne: Chronicles of the House of Travancoreby Manu S. Pillai....Sixty-six year old Mulam Thirunal had become rather unwell and disquieting reports were arriving daily. The matter was that he had a decayed tooth that his dentists were prohied from extracting because of his orthodoxy, resulting in a predictable infection.By the end of july his doctors identified septicemia but it had become too late to do anything. ..............Finaly on the night of 7 August 1924, His Highness Sri Padmanabha Dasa Vanchi Pala Sri Mulam Tirunal Sir Rama Varma Kulasekhara Kiritapathi Manney Sultan maharajah Raja Rama Raja Bahadur Shamsher Jang G.C.S.I. G.C.S.I., etc. etc.. Maharaja of Travancore died.രാജാവ് മരിക്കുന്ന സമയത്ത് കേരളത്തില്‍ ഒരു വലിയ സംഭവം നടക്കുന്നുണ്ട്. വൈക്കം സത്യാഗ്രഹം. മൂലം തിരുനാളിനു ശേഷം അധികാരത്തില്‍ വന്ന സേതു ലക്ഷ്മി ഭായിയാണ് സത്യാഗ്രഹം കൈകാര്യം ചെയ്തത്. അന്ന് പെന്‍സിലിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അന്ന് പെന്‍സിലിന്‍ ഉണ്ടായിരുന്നെങ്കില്‍ രാജാവ് അപ്പോള്‍ മരിക്കില്ലായിരുന്നു. കേരള ചരിത്രം മറ്റൊന്നാകുമായിരുന്നു.
ആളുകള്‍ക്ക് ഇപ്പോള്‍ ഇന്‍ഫെക്ഷന്‍ എന്ന് പറഞ്ഞാല്‍ പോലും തമാശയാണ്. ആന്റിബയോട്ടിക് ഇല്ലാത്ത കാലം അവര്‍ക്ക് അറിയില്ല. ഒരു സംഭവകഥ പറയാം. ലോകത്ത് ആദ്യമായി പെന്‍സിലിന്‍ ചികിത്സാര്‍ത്ഥം ഉപയോഗിച്ചത് 1942 ലാണ്. ആദ്യത്തെ രോഗി ആല്‍ബര്‍ട്ട് അലക്‌സാണ്ടര്‍ എന്ന ഒരു പൊലീസുകാരന്‍. ഇദേഹത്തിന് ഒരു റോസച്ചെടിയുടെ മുള്ള് മുഖത്ത് പോറി ഒരു മുറിവുണ്ടാകുന്നു. രണ്ടു മാസത്തിനുശേഷം മുഖം പഴുത്തളിഞ്ഞ നിലയില്‍ ഒരു കണ്ണ് നഷ്ട്ടപ്പെട്ട് മരണം നിശ്ചയമായ അവസ്ഥയിലാണ് ഇദേഹത്തിന്റെ മേല്‍ പെന്‍സിലിന്‍ പരീക്ഷിക്കുന്നത്. വേണ്ടത്ര മരുന്ന് ലഭ്യമല്ലാത്തതുകൊണ്ട് ഇദേഹത്തിന്റെ മൂത്രം ശേഖരിച്ചു അതില്‍നിന്നും വീണ്ടും പെന്‍സിലിന്‍ വേര്‍ത്തിരിച്ചെടുത്തായിരുന്നു ചികിത്സ.വളരെ അത്ഭുതകരമായിരുന്നു ഫലം.
രോഗി രക്ഷപ്പെടും എന്ന അവസ്ഥയെത്തിയപ്പോള്‍ , അഞ്ചാം ദിവസം പെന്‍സിലിന്‍ തീര്‍ന്നുപോയി. വീണ്ടും ഒരു മാസം കൂടി നരകിച്ച ശേഷം രോഗി മരിച്ചുപോയി. .ആന്റിബയോട്ടിക്ക് അല്ലെങ്കില്‍ പെന്‍സിലിന്‍ എന്നു കേട്ടാല്‍ ബഹുരാഷ്ട്ര കുത്തക എന്തോ നാലണയുടെ എലി പാഷാണം പൊതിഞ്ഞ് അമിത വിലക്ക് വില്‍ക്കുന്നതാണ് എന്ന മട്ടില്‍ 'അയ്യേ''പറയുന്ന 'നാച്ചുറല്‍ 'ചികിത്സയുടെ ആളുകള്‍ മനസ്സിലാക്കാത്ത കാര്യമാണ്, വെറും അറുപതു വര്‍ഷം മുന്‍പുള്ള അവസ്ഥയായിരുന്നു ഇത്.
ഒരു ചെറിയ പോറല്‍ മൂലം ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ മൂലം ഒരാള്‍ മരിക്കുക. അതും മാസങ്ങളോളം വേദന തിന്ന് നരകിച്ച ശേഷം. ഉലമവേ ളൃീാ മ ുൗൃുീലെഹല ൈാമഹല്ീഹലിരല ീള ീൊല യമരലേൃശമ,മിറ വേശ െവമുുലിലറ ശി ീൗൃ ഹശളല ശോല. ഇന്ന് ലോകത്തുള്ള നല്ലൊരു ശതമാനം ആളുകളും ആന്റിബയോട്ടിക്ക് ഉണ്ടായതുകൊണ്ടു മാത്രം ജീവിച്ചിരിക്കുന്നവരാണ്.