Latest News

ആംബുലന്‍സിന് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല; 27 വീടുകളുടെ നിര്‍മ്മാണം നിലച്ചു; കറന്റ് ബില്ല് അടച്ചത് പണയംവച്ച്; ഭര്‍ത്താവ് കാരണം ചെക്ക് മാറാനാകുന്നില്ല; ഫിലോക്കാലിയ ഫൗണ്ടേഷന്‍ പ്രതിസന്ധിയിലെന്ന് പറഞ്ഞ് വീഡിയോയുമായി ജീജി മാരിയോ 

Malayalilife
ആംബുലന്‍സിന് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ല; 27 വീടുകളുടെ നിര്‍മ്മാണം നിലച്ചു; കറന്റ് ബില്ല് അടച്ചത് പണയംവച്ച്; ഭര്‍ത്താവ് കാരണം ചെക്ക് മാറാനാകുന്നില്ല; ഫിലോക്കാലിയ ഫൗണ്ടേഷന്‍ പ്രതിസന്ധിയിലെന്ന് പറഞ്ഞ് വീഡിയോയുമായി ജീജി മാരിയോ 

ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജീജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ജീജി മാരിയോ. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതായും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും ജീജി മാരിയോ വെളിപ്പെടുത്തി. ഫൗണ്ടേഷന്റെ 27 വീടുകളുടെ നിര്‍മ്മാണം നിലച്ചതായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സിന് ഇന്ധനം നിറയ്ക്കാന്‍ പോലും പണമില്ലെന്നും ചൂണ്ടിക്കാട്ടി ജീജി മാരിയോ പുതിയ വീഡിയോയില്‍ പറയുന്നു. 

കറന്റ് ബില്ല് പോലും താന്‍ പണയം വച്ചാണ് അടച്ചതെന്നും എല്ലാവരും സഹായിക്കണമെന്നും വിഡിയോയിലൂടെ പറയുന്നുണ്ട്. ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാവില്ലെന്നും ജീജി പറയുന്നു. ഞാന്‍ ശരിയാണ് എന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യം എനിക്കില്ലെന്നും. അത്തരം തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജീജി വിഡിയോയിലൂടെ പറയുന്നു.സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ജീജി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ജീജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. 

ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ജീജി മാരിയോ പരാതി നല്‍കുകയും മാരിയോ ജോസഫിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇടതു കയ്യില്‍ കടിച്ചെന്നും മുടി പിടിച്ചു വലിച്ചെന്നും 70,000 രൂപ വിലയുള്ള ഫോണ്‍ തകര്‍ത്തെന്നുമാണ് ജീജി തന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് മറുപടിയായി മാരിയോ ജോസഫും ജീജിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും, കറന്റ് ബില്ല് പോലും താന്‍ പണയം വെച്ചാണ് അടച്ചതെന്നും ജീജി പുതിയ വീഡിയോയില്‍ പറയുന്നു. 

ഭര്‍ത്താവ് കാരണം തനിക്ക് ചെക്കുകള്‍ മാറാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും സഹായിക്കണമെന്നും ജീജി അഭ്യര്‍ത്ഥിച്ചു.

താഴെക്കിടയിലുള്ള നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്നും, താന്‍ ശരിയാണെന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യമില്ലെന്നും ജീജി വീഡിയോയില്‍ പറയുന്നുണ്ട്. ഫിലോക്കാലിയ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വ്യക്തിപരമായ ഈ തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് സമൂഹം ഉറ്റുനോക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gigi Mario (@gigimario333)

jiji mario vedio about financial crisis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES