Latest News

കുട്ടിയാനകളെ തട്ടിക്കൊണ്ടു പോകുന്നവര്‍

Malayalilife
കുട്ടിയാനകളെ തട്ടിക്കൊണ്ടു പോകുന്നവര്‍

കേരളത്തിലെ കാടുകളില്‍ കുട്ടിയാനകളെ ഒറ്റപ്പെട്ടു കണ്ടെത്തിയാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് കേരളം വനം വകുപ്പ് ഏറ്റവും ശുഷ്‌കാന്തിയോടെ ചെയ്യുന്ന ഏക പ്രവര്‍ത്തി. ആന കേന്ദ്രങ്ങളില്‍ കുട്ടികളെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ കുട്ടികുറുമ്ബന്മാര്‍ തന്നെ വേണം. മലപ്പുറം വഴിക്കടവില്‍ നിന്നും തട്ടിയെടുക്കപ്പെട്ട കുട്ടിയാനയെ കഴിഞ്ഞ ദിവസം രഹസ്യമായി കോന്നിയില്‍ എത്തിച്ചു.

കോന്നിയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ തട്ടിക്കൊണ്ടു വന്ന എല്ലാ ആനകുട്ടികളും മരണമടഞ്ഞിരുന്നു. ചട്ടം പഠിപ്പിക്കുന്നത് നിയമവിരുദ്ധം ആണെങ്കിലും ചട്ടം പടിപ്പിക്കുന്നതിനിടയില്‍ പാപ്പാന്മാരുടെ ക്രൂരത മൂലം 4 വയസ്സുള്ള പിഞ്ചു എന്ന ആനയുടെ പിന്‍കാലുകള്‍ തളര്‍ന്നു പോവുകയായിരുന്നു. വേണ്ടത്ര പരിചരണം കിട്ടാതെ പിഞ്ചു ഒന്നര വര്‍ഷം നരകയാതനയില്‍ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ വര്‍ഷം ചെരിഞ്ഞതോടെ കോന്നിയില്‍ കുട്ടികുറുമ്ബന്മാര്‍ ഇല്ലാതായി. അതോടെ നടവരുമാനം കുറഞ്ഞു.

ഇതിന് പരിഹാരമായാണ് കഴിഞ്ഞ ദിവസം വഴിക്കടവില്‍ നിന്നും ആനകുട്ടിയെ കോന്നിയില്‍ എത്തിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ 12 ന്‍ കുട്ടികള്‍ പന്തുകളിക്കുന്ന മൈതാനത്തേക്ക് വഴിതെറ്റി എത്തിയതായിരുന്നു കുട്ടിയാന. അതിന്റെ അമ്മയോടെയൊപ്പം ചേര്‍ക്കാന്‍ ഒരു മാസം കിണഞ്ഞു ശ്രമിച്ചിട്ടും അമ്മയോടൊപ്പം കൂടാന്‍ ശ്രമിക്കാതെ വനപാലകരെ തേടി തിരിച്ചെത്തുകയായിരുന്നു എന്നാണ് റേഞ്ച് ഫോറസ്‌റ് ഓഫിസറുടെ വിശദീകരണം. ഈ സംഭവങ്ങള്‍ വിശദമാക്കുന്ന ഫോട്ടോയോ വീഡിയോയോ ഇവരുടെ ആരുടെയും കയ്യില്‍ ഇല്ല. മുത്തങ്ങയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കോന്നിയിലേക്ക് മാറ്റണം എന്ന ആവശ്യം ഉയര്‍ന്നതിനാല്‍ ഒരു മാസത്തില്‍ കൂടുതല്‍ അജ്ഞാത താവളത്തില്‍ പാര്‍പ്പിച്ചു.

ഒറ്റപ്പെടുന്നതോ അസുഖം വന്നതോ അപകടത്തില്‍ പെടുന്നതോ ആയ ആനകളെ ആന പരിപാലന കേന്ദ്രങ്ങളില്‍ എത്തിച്ച്‌ ചികിത്സ നല്‍കി വീണ്ടും കാട്ടിലേക്ക് തിരിച്ചയാക്കുക എന്നതാണ് ലക്ഷ്യം എങ്കിലും കേരളത്തിലെ 4 കേന്ദ്രങ്ങളില്‍ നിന്നും ഒരു ആനയെ പോലും ഇതുവരെ തിരിച്ച്‌ കാട്ടിലേക്ക് അയച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ തട്ടി എടുക്കപ്പെട്ട കുട്ടിയാനകളില്‍ 90 ശതമാനവും 5 വയസ്സിനുള്ളില്‍ മരണമടയുകയാണ് പതിവ്. ഇരുട്ടറയില്‍ പട്ടിണിക്കിട്ട് ചട്ടം പടിപ്പിക്കുന്നതിനിടയില്‍ ഉണ്ടാവുന്ന Post Traumatic Stress Disorder (PTSD) ആണ് പ്രധാന മരണ കാരണമെങ്കിലും വൈറസ് ബാധ എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

ആനകേന്ദ്രങ്ങളില്‍ കുട്ടികുറുമ്ബ് കണ്ടു രസിക്കുന്നവര്‍ അറിയണം അമ്മ നഷ്ടപ്പെട്ട കുടുംബം നഷ്ടപ്പെട്ട ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെരിയാന്‍ പോകുന്ന ഒരു മിണ്ടാപ്രാണിയെ ആണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്ന്.

Read more topics: # Those who kidnap calves
Those who kidnap calves Title

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക