Latest News

കണ്‍മുന്നില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടില്ല, പേനയുന്തില്ല; ഉത്തരേന്ത്യയില്‍ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികള്‍ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം; അഞ്ജു പാര്‍വ്വതി പ്രഭീഷ് എഴുതുന്നു

Malayalilife
കണ്‍മുന്നില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടില്ല, പേനയുന്തില്ല; ഉത്തരേന്ത്യയില്‍ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികള്‍ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം; അഞ്ജു പാര്‍വ്വതി പ്രഭീഷ് എഴുതുന്നു

വെറും ആറു വയസ്സുള്ള ഒരു പിഞ്ചു ബാലിക അതിക്രൂരമായി കൊല്ലപ്പെട്ട് സ്വന്തം വീട്ടിലെ മുറിയില്‍ കെട്ടിതൂക്കപ്പെട്ട പൈശാചികതയോളം വരുമോ എണ്‍പത്തിനാലു വയസ്സുള്ള ഒരു രോഗിയായ , വിചാരണ തടവുകാരനായ ഒരു മനുഷ്യന്‍ കോവിഡ് ബാധിക്കപ്പെട്ട് ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ മരണപ്പെട്ട വാര്‍ത്ത?

സ്വന്തം നാട്ടിലെ ഒരു പൊടികുഞ്ഞ് മൂന്ന് വയസ്സു മുതല്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു ഒടുവില്‍ ജീവനോടെ കെട്ടിതൂക്കപ്പെട്ട കൊടുംപാതകത്തോളം വരുമോ തമിഴ് നാട് സ്വദേശിയായ ഒരാള്‍ ജീവിതത്തിന്റെ ഒട്ടു മുക്കാല്‍ പങ്കും ജീവിച്ചശേഷം വെറും ഒമ്ബതു മാസം മാത്രം തടവുകാരനായി ഒടുവില്‍ സ്വാഭാവികമായി മരണപ്പെട്ട വാര്‍ത്ത? അദ്ദേഹം ജയില്‍വാസം അനുഭവിക്കും മുമ്ബേ പാര്‍ക്കിന്‍സന്‍ രോഗം ബാധിച്ചയാളായിരുന്നു. ആരും നല്കിയതല്ല ആ രോഗം. ആരും അടിച്ചേല്പിച്ചതല്ല അദ്ദേഹത്തിന്റെ വാര്‍ദ്ധക്യം. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഒരു പിഞ്ചുകുഞ്ഞ് പുറംലോകമറിയാതെ ഇഞ്ചിഞ്ചായി പീഡിപ്പിക്കപ്പെടുകയായിരുന്നു. അവളുടെ നിഷ്‌കളങ്കതയെ മുതലെടുത്ത് ഒരു പൊതുപ്രവര്‍ത്തക മേലങ്കിയണിഞ്ഞവന്‍ ആ കുഞ്ഞിനു മേല്‍ തന്റെ കാമം ബലമായി പ്രയോഗിക്കുകയായിരുന്നു. ഏതിലാണ് കൂടുതല്‍ നിഷ്ഠൂരത?

സ്റ്റാന്‍ സ്വാമിയുടെ ചിത്രം വച്ച്‌ ഞാനും പ്രതിഷേധിക്കുന്നു ഭരണകൂട ഭീകരതയ്‌ക്കെതിരെയെന്ന ഫോട്ടോ ഫ്രെയിമുകള്‍ നിരത്തുന്ന മനുഷ്യ വൈറസുകളോടാണ് ചോദിക്കുന്നത് പീഡോഫീലുകള്‍ക്കെതിരെ കണ്ണടയ്ക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരയ്‌ക്കെതിരെയെന്ന ഫോട്ടോഫ്രെയിമിടാന്‍ അമാന്തിക്കുന്ന നീയൊക്കെയാണോ മനുഷ്യര്‍ ? രണ്ടും എതിര്‍ക്കപ്പെടേണ്ടതല്ലേ? മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ട കുപ്പു സ്വാമിയെയും അജിതയെയും വെടിവച്ചിട്ടപ്പോള്‍ തോന്നാത്ത മാനവികതയും വേദനയും അപ്പുറത്ത് തോന്നുന്നത് കാപട്യമല്ലേ? വയനാട്ടിലെ വര്‍ഗ്ഗീസ് ആദിവാസികള്‍ക്ക് ദൈവതുല്യനായിരുന്നു .എന്നിട്ടും ഒരു ഫേക്ക് എന്‍കൗണ്ടറില്‍ അയാളെ തീര്‍ത്തത് ന്യായീകരിക്കുന്നവരല്ലേ ഇന്ന് സ്റ്റാന്‍സ്വാമി മരിച്ചപ്പോള്‍ കരയുന്നത് ?

എണ്‍പത്തിനാലു വയസ്സുള്ള ഒരു മനുഷ്യന്റെ മരണത്തില്‍ വാര്‍ക്കുന്ന കണ്ണീര്‍പ്പെരുമഴയില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോലും ആറു വയസ്സുള്ള കുഞ്ഞിനായി വാര്‍ക്കപ്പെടാത്ത ഷണ്ഡത്വത്തിന്റെ പേരാകുന്നു പ്രബുദ്ധ കേരളം ! ഇന്ത്യയിലെ തന്നെ ഏറ്റവും പൈശാചികമായ മൂന്ന് ബാലികാ കൊലപാതകങ്ങള്‍ നടന്ന സംസ്ഥാനമെന്ന ക്രെഡിറ്റ് സ്വന്തമാക്കിയതിന്റെ പേരാകുന്നു സമ്ബൂര്‍ണ്ണ സാക്ഷരത ! കൊന്നവന്റെ പുഴുത്തു ജീര്‍ണ്ണിച്ച അടിയിടത്തിലെ ചുവപ്പ് കോണകം മണത്ത് മിണ്ടാതെയിരിക്കുന്ന അടിമതൊമ്മികളെ കൊണ്ട് സമ്ബന്നമായ നാടിന്റെ പേരാകുന്നു സാംസ്‌കാരിക കേരളം ! കണ്‍മുന്നില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണാലും കമാന്നൊരക്ഷരം മിണ്ടാത്ത , പേനയുന്താത്ത , എന്നാല്‍ ഉത്തരേന്ത്യയില്‍ ഒരു നായ ചത്താലും മോങ്ങുന്ന തൊമ്മികള്‍ അരങ്ങുവാഴുന്ന സാമ്രാജ്യത്തിന്റെ പേരാകുന്നു കലാകേരളം?

Anju parvathy prabheesh note about art keralam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക