ഒ ട്ടും മനസ്സിലാവാത്ത ഒരു കാര്യമാണ്, അല്ല സംശയമാണ്. ഇവിടെ ഈ കേരളത്തില്‍ ആശയസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒരു കൂട്ടരുടെ മാത്രം പ്രിവിലേജാണോ എന്നത് . ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേര്‍ന്നോ നടക്കുന്നവര്‍ക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണത്. എതിര്‍പക്ഷത്തുള്ളവര്‍ അവരുടെ രാഷ്ട്രീയം ഉറക്കെപ്പറഞ്ഞാല്‍, അവരുടെ വിശ്വാസം പറഞ്ഞാല്‍ ഒക്കെ മറുപക്ഷം വെട്ടുക്കിളിയാക്രമണം നടത്തുന്നു. ഫാസിസത്തിനെതിരെ നില്ക്കുന്നുവെന്നു പറയുന്നവര്‍ തന്നെ തികഞ്ഞ ഫാസിസ്റ്റുകളായി, അസഹിഷ്ണുതാ വാദികളായി തീരുന്നു. ഒന്നല്ല; പല ഉദാഹരണങ്ങളുണ്ട്.
തുടക്കം സെലിബ്രിട്ടികളില്‍ നിന്നു തന്നെയാകട്ടെ. തന്റെ രാഷ്ട്രീയ നിലപാടും ഇടതുപക്ഷ ചായ്വും ഉറക്കെ പറഞ്ഞ വ്യക്തിയാണ് ശ്രീ. മമ്മൂട്ടി . എന്നിട്ട് നാളിതു വരെ അദ്ദേഹത്തിനെതിരെ ഇതരരാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്നും എന്ത് ആക്രമണമാണുണ്ടായിട്ടുള്ളത്. ? ഒന്നുമില്ല. കാരണം ഇടതുപക്ഷത്തിനില്ലാത്ത ഒന്ന് മറുചേരിക്ക് ഉണ്ട്. അതാണ് പ്രതിപക്ഷ ബഹുമാനം. എന്നാല്‍ മറിച്ച് ശ്രീ. മോഹന്‍ലാലിന്റെ കാര്യമെടുക്കുക. പൊതുവേദിയിലൊരിടത്തും തന്റെ രാഷ്ട്രീയം അദ്ദേഹം നാളിതുവരെ പറഞ്ഞിട്ടില്ല. പക്ഷേ ചില പ്രസ്താവനകളുടെയോ അഭിപ്രായത്തിന്റെയോ പേരില്‍ എത്രമാത്രം അദ്ദേഹം അപഹസിക്കപ്പെട്ടിട്ടുണ്ട് ഇവിടെ.
താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയം തുറന്നു പറഞ്ഞ സുരേഷ് ഗോപിയോളം അപമാനിക്കപ്പെട്ട മറ്റൊരു കലാകാരനിവിടെ ഉണ്ടോ ? അടിമ ഗോപിയെന്നു കലാരംഗത്തെ മഹാന്മാര്‍ വരെ അടച്ചാക്ഷേപിച്ചപ്പോള്‍ ഒരു വാക്ക് എതിര്‍ക്കാന്‍ സാംസ്‌കാരിക നായകര്‍ക്ക് നാവു പൊന്തിയോ ? ഇല്ല ! കോണ്‍ഗ്രസ്സ് സഹയാത്രികരായ ജഗദീഷും സലീം കുമാറും എത്രത്തോളം അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട് ഇവിടെ. അതിന്റെയൊരു നൂറിലൊരംശമെങ്കിലും മുകേഷോ ഇന്നസെന്റോ പരിഹസിക്കപ്പെട്ടോ? ഇല്ല . നടന്‍ കൃഷ്ണകുമാറിനൊപ്പം സൈബര്‍ ബുള്ളിയിങ്ങിനു ഇരയാവുന്നുണ്ട് അവരുടെ കുടുംബം. അദ്ദേഹത്തിന്റെ പെണ്‍മക്കളെ കളിയാക്കുവാന്‍ മുന്നില്‍ നില്ക്കുന്നത് സ്ത്രീസുരക്ഷയ്ക്ക് മതിലു കെട്ടാന്‍ മുന്നില്‍ നിന്നവരാണെന്നതാണ് ഏറ്റവും വലിയ ഐറണി. അദ്ദേഹം സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ ഇടുന്ന പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കും താഴെ വരുന്ന കമന്റുകള്‍ കാണുമ്ബോള്‍ കേരളം പ്രബുദ്ധ മലയാളികളുടെ നാട് എന്ന് വിളിച്ചവന്റെയൊക്കെ പ്രബുദ്ധത ഏതിലെന്നു മനസ്സിലാവും.
ഉണ്ണി മുകുന്ദന്‍ തന്റെ വിശ്വാസത്തെ ദ്യോതിപ്പിക്കുന്ന ഒരു പോസ്റ്റിട്ടാല്‍ ഉടനെ വരും കീഴാറ്റൂരന്മാര്‍ ഓഞ്ഞ കമന്റുമായി .. മറിച്ച് ടിയാന്‍ തന്റെ ടൈം ലൈനില്‍ പ്രചാരണം നടത്തുന്ന ചിത്രങ്ങള്‍ ഇട്ടപ്പോള്‍ ഉണ്ണി വന്നോ അവിടെ ? ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ ഇടതുപക്ഷ ഗ്രൂപ്പുകളില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. ഇതേ ട്രോളുകള്‍ ഹാസ്യ നടനായ ഇന്നസെന്റ് നിന്നാല്‍ വരുമോ ? ഫല പ്രഖ്യാപനം വന്നപ്പോള്‍ ധര്‍മ്മജനും കോണ്‍ഗ്രസ്സിനും വേണ്ടി പ്രചാരണം നടത്തിയ പിഷാരടിക്ക് നേരെയായി ട്രോളുകള്‍ . അതില്‍ ഏറ്റവും അസഹ്യമായത് രമേഷ് പിഷാരടിയുടെ കുഞ്ഞിനെ വരെ ഉള്‍പ്പെടുത്തിയ ട്രോളുകളാണ്. ഇതൊന്നും ചോദ്യം ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ കറക്‌ട്നെസ്സുകാരെയും ഈ നിമിഷം വരെ കണ്ടിട്ടില്ല.
ഏറ്റവും ഒടുവിലായി ശ്രദ്ധയില്‍ പെട്ട ഒന്നാണ് നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങ്. അവര്‍ അവരുടെ സ്വന്തം ടൈംലൈനില്‍ അവരുടെ നിലപാട് വ്യക്തവും ശക്തവുമായി പറഞ്ഞു. ആ പോസ്റ്റിട്ടപ്പോള്‍ അതില്‍ പൊട്ടുന്ന കുരുക്കളുടെ പേരല്ലേ അസഹിഷ്ണുത. ?നാഴികയ്ക്ക് നാല്പത് വട്ടം അഭിപ്രായസ്വാതന്ത്ര്യം ഞങ്ങളുടെ മതം എന്ന് വാവിട്ടലറുന്നവര്‍ക്ക് അവരുടെ അഭിപ്രായം കണ്ടിട്ട് സഹിക്കുന്നില്ലെങ്കില്‍ അതിന്റെ പേരല്ലേ ഫാസിസം. ജനാധിപത്യ ഇന്ത്യയില്‍ ഏതൊരാള്‍ക്കും ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിലും ആകൃഷ്ടനാകാനും സ്വീകരിക്കാനും റൈറ്റ് ഉണ്ടെന്നിരിക്കെ അവരുടെ സംഘനിലപാടിനോട് നിങ്ങള്‍ക്കെന്തിന് ഈ അസഹിഷ്ണുത മനുഷ്യരേ ? സബീനാ ലത്തീഫ് പതിനെട്ടാം വയസ്സുമുതല്‍ ലക്ഷ്മി പ്രിയ ആയത് അവരുടെ വ്യക്തിപരമായ കാര്യമല്ലേ ? സനാതനധര്‍മ്മത്തില്‍ ആകൃഷ്ടയായി അതിന്റെ ഭാഗമായെങ്കില്‍ അത് അവര്‍ക്ക് ഭരണഘടന നല്കിയ റൈറ്റ് - Right to freedom of Religion.
അഭിപ്രായ സ്വാതന്ത്ര്യം , ആശയ സ്വാതന്ത്ര്യം എന്നൊക്കെ ഉരുളയാക്കി ഉരുട്ടി നാലു നേരം മൃഷ്ടാന്നഭോജനം കഴിക്കുന്നവരാണ് ഒരു സ്ത്രീയുടെ പോസ്റ്റിനു കീഴേ പായ വിരിച്ചു കിടന്ന് അപഹസിക്കുന്നത്. ഇതാണോ നിങ്ങളുടെ സ്ത്രീപക്ഷവാദം. ? സ്ത്രീസുരക്ഷയ്ക്കായി ഇഷ്ടിക ചുട്ട് , അത് ചുമന്ന് മതിലു കെട്ടിയവരാണ്. റിമ കല്ലിംഗല്‍ കൊച്ചിലെ കിട്ടാത്ത പൊരിച്ച മീനിന്റെ കൊതിക്കെറുവ് പറഞ്ഞാല്‍ അത് നിലപാട്. പാര്‍വ്വതിയും നിമിഷയും തങ്ങളുടെ രാഷ്ട്രീയ ചായ്വ് ഉറക്കെപ്പറഞ്ഞാല്‍ അത് നിലപാട്. എന്നാല്‍മറ്റുള്ളവര്‍ സ്വന്തം ബാല്യം - കൗമാരനുഭവങ്ങള്‍ പങ്കിട്ടാല്‍ തള്ളല്‍ . നമ്മളിട്ടാല്‍ അത് മുട്ടോളമുള്ള കാലുറയും ഇതരിടുമ്ബോള്‍ വള്ളിനിക്കറുമാകുന്ന ദാറ്റ് സെയിം ബര്‍മുഡ തിയറി ഇനിയും മാറ്റി പിടിച്ചു കൂടേ മനുഷ്യരേ ?