Latest News

പെര്‍ഫ്യൂം സുഗന്ധം ദീർഘനേരം നിൽക്കുന്നില്ലേ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
 പെര്‍ഫ്യൂം സുഗന്ധം ദീർഘനേരം നിൽക്കുന്നില്ലേ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പെര്‍ഫ്യൂം അടിച്ച് അല്‍പ്പസമയം വിയര്‍ത്ത് കഴിഞ്ഞാലോ യാത്ര ചെയ്ത് കഴിഞ്ഞാലോ അതിന്റെ സുഗന്ധം പോകാറുണ്ട്. ചുല പെര്‍ഫ്യൂമുകള്‍ വാങ്ങി വച്ച് അല്‍പ നാള്‍ കഴിയുമ്പോള്‍ മണം പോകാറുണ്ട്. എന്നാല്‍ ഇതിനൊക്കെ പരിഹാരം ഉണ്ട്. ശരീരത്തില്‍ പെര്‍ഫ്യൂം അധിക നേരം നില്‍ക്കാന്‍ ചില ടിപ്പുകള്‍. 


കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും.അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത, ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക. 

മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്പ്രേ ചെയ്യുക. വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ്.

പെര്‍ഫ്യൂം കൈ കൊണ്ട് അമര്‍ത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ്. പെര്‍ഫ്യൂമിന്റെ മുകള്‍ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും.

 ചെവിയുടെ പിന്നില്‍, കഴുത്ത്, കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍ എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും.

tips used for perfume smell lasting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES