Latest News

കേരളത്തിന് പുറത്ത് വമ്പന്‍ വിതരണക്കാരുമായി കൈകോര്‍ത്ത് വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'; ചിത്രം ഓഗസ്റ്റ് 28 റിലീസ് ;  പ്രമോ സോങ് റിലീസായി; 'ലോക'യുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം 

Malayalilife
 കേരളത്തിന് പുറത്ത് വമ്പന്‍ വിതരണക്കാരുമായി കൈകോര്‍ത്ത് വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'; ചിത്രം ഓഗസ്റ്റ് 28 റിലീസ് ;  പ്രമോ സോങ് റിലീസായി; 'ലോക'യുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പന്‍ വിതരണ കമ്പനികള്‍. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം തമിഴ്‌നാട് വിതരണം ചെയ്യുന്നത്  എ ജി എസ് സിനിമാസ് ആണ്. ചിത്രം കര്‍ണാടകയില്‍ എത്തിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ എന്ന ബാനറാണ്. തെലുങ്കിലെ വമ്പന്‍ സിനിമാ നിര്‍മ്മാണ- വിതരണ കമ്പനിയായ സിതാര എന്റെര്‍റ്റൈന്മെന്റ്‌സ് ചിത്രം ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളില്‍ എത്തിക്കുമ്പോള്‍, നോര്‍ത്ത് ഇന്ത്യയില്‍ 'ലോക' വിതരണം ചെയ്യുന്നത് പെന്‍ മരുധാര്‍ ടീം ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ ഗംഭീര റിലീസ് ലക്ഷ്യമിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഓരോ മാര്‍ക്കറ്റിലെയും ഏറ്റവും മികച്ച വിതരണക്കാരാണ് 'ലോക' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വമ്പന്‍ റസ്റ്റ് ഓഫ് ഇന്ത്യ റിലീസ് ലക്ഷ്യമിടുന്ന ചിത്രം അതിനൊപ്പം തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും  പ്രദര്‍ശനത്തിന് എത്തും. കല്യാണി  പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.  വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന  'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.  

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രോമോ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'തനി ലോക മുറക്കാരി' എന്ന പേരില്‍ റിലീസ് ചെയ്ത ഗാനത്തിന് ജേക്‌സ് ബിജോയ് ആണ്  ഈണം പകര്‍ന്നത്. നേരത്തെ റിലീസ് ചെയ്ത 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവുമായെത്തിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് ചര്‍ച്ചയായി മാറിയത്. സൂപ്പര്‍ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 'സണ്ണി' എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും 'വേണു' ആയി ചന്ദുവും, 'നൈജില്‍' ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ്  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.  ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകളും നല്‍കിയത്. 

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ്  കൈമള്‍,  ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആര്‍ഒ- ശബരി.

ചിത്രത്തിന്റെ ' പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവര്‍ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റില്‍ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങള്‍ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനെ പറ്റി ഉള്ളത് . ബോളിവുഡ് സംഗീത ലോകത്തെ പ്രമുഖ ഗായികമാര്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ബോളിവുഡ് സിനിമ, പഞ്ചാബി ഫോക്ക്, സൂഫി ഗാനങ്ങള്‍ എന്നിവ ആലപിച്ച് കേള്‍വിക്കാരുടെ പ്രിയങ്കരിയായ നൂറന്‍ സിസ്റ്റര്‍സിലെ ജ്യോതി നൂറനും, റെബിലെ (Reble) എന്നറിയപ്പെടുന്ന മേഘാലയന്‍ റാപ്പര്‍ ദൈയാഫി ലമാരെ യും ചേര്‍ന്ന് ആണ് പ്രമോ ഗാനത്തിന് ജീവന്‍ നല്‍കിയിരിക്കുന്നു .
മുഹ്‌സിന്‍ പരാരി (Mu.Ri) യുടെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കിയപ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് ഒന്നു കൂടെ കരുത്തു നല്‍കുകയാണ് ഈ പ്രമോ സോങ്.

എംടിവി സൗണ്ട് ട്രിപ്പിങ്, എംടിവി അണ്‍പ്ലഗ്ഗ്ഡ്, കോക്ക് സ്റ്റുഡിയോ പരിപാടികളിലൂടെ ശ്രദ്ധ നേടിയ ജ്യോതി നൂറാന്‍ പിന്നീട് ഹൈവേ, സിംഗ് ഈസ് ബ്ലിംഗ്, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സുല്‍ത്താന്‍, മിര്‍സിയ, ദംഗല്‍, ടൈഗര്‍ സിന്ദ ഹേ, ലാല്‍ സിംഗ് ഛദ്ദ തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ ശബ്ദം എന്നറിയപ്പെടുന്ന Reble യും ആദ്യമായി മലയാളത്തിലേക്ക് എത്തിയപ്പോള്‍ ഒരു പുതിയ ഹിറ്റ് സോങ് ആണ് മലയാളികള്‍ക്ക് കിട്ടിയിരിക്കുന്നത് . 

'ലോക'  എന്ന്  പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന് കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' വേള്‍ഡിലെ സൂപ്പര്‍ഹീറോ കഥാപാത്രം ആയാണ് കല്ല്യാണി പ്രിയദര്‍ശന്‍ ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. കല്ല്യാണി പ്രിയദര്‍ശന്‍ ന് പുറമെ നസ്ലെന്‍,ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം പോസ്റ്റര്‍ റിലീസ് സമയത്ത് തന്നെ മലയാള സിനിമ ഇതുവരെ എക്‌സ്പീരിയന്‍സ് ചെയ്യാത്ത സിനിമറ്റിക് അനുഭവം ഉറപ്പ് നല്‍കിയിരുന്നു. 

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെയറര്‍ മൂവീസ് ആണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ടീസര്‍ റിലീസിന് പിന്നാലെ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . തീയറ്ററില്‍ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. 

സിനിമയുടെ അണിയറയില്‍ ഛായാഗ്രഹണം: നിമിഷ് രവി, എഡിറ്റര്‍: ചമന്‍ ചാക്കോ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ : ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍ , കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിനി ദിവാകര്‍, വിനോഷ്  കൈമള്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്

ലോക'യുടെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' ഓണം റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാന്‍ പ്രേക്ഷകര്‍ക്കും അവസരം ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലോകയുടെ അടുത്ത ഭാഗത്തിലെ സൂപ്പര്‍ ഹീറോയെ ഡിസൈന്‍ ചെയ്യാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. വിജയികള്‍ക്ക് ലോകയുടെ അടുത്ത പാര്‍ട്ടുകളില്‍ ഭാഗമാകാം. സെപ്റ്റംബര്‍ 15 ആണ് ഡിസൈന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. #LOKAHSUPERHEROCHALLENGE എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ഡിസൈനുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍.


=ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം  പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവരുടെയും, സാന്‍ഡി, ചന്ദു സലിം കുമാര്‍. അരുണ്‍ കുര്യന്‍ എന്നിവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്ത് വന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന  'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.  സൂപ്പര്‍ഹീറോ ആയ 'ചന്ദ്ര' എന്ന് പേരുള്ള കഥാപാത്രമായാണ് കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്നത്. 'സണ്ണി' എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായാണ് തമിഴ് താരം സാന്‍ഡി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 'വേണു' ആയി ചന്ദുവും, 'നൈജില്‍' ആയി അരുണ്‍ കുര്യനും അഭിനയിച്ചിരിക്കുന്നു.

ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ്  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര'. നേരത്തെ റിലീസ് ചെയ്ത 'ലോക' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ഗംഭീര സംഗീതവുമായെത്തിയ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലാണ് വൈറലായി മാറിയത്. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള പോസ്റ്ററുകളും നല്‍കിയത്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍  പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

lokah chapter 1 chandra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES