ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.
എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോര്‍മോണിന്റെ ലെവല്‍ കുറയ്ക്കുകയും അതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.
മനസ്സിനെ ശാന്തമാക്കാന്‍ ശീലിക്കാം
ഉറങ്ങാനും ഉണരാനും നിശ്ചിത സമയം വേണം. ഒരു പ്രാര്‍ത്ഥനപോലെ ഇത് എന്നും ഒരേസമയത് ചെയ്യാന്‍ ശ്രമിക്കണം. ഓര്‍ക്കുക, ഉറക്കമില്ലായ്മ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും
*രാത്രിയില്‍ ചായ, കാപ്പി, കൂള്‍ ഡ്രിങ്ക്സ് എന്നിവ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. ഉറങ്ങുന്നതിന് 5-മണിക്കൂര്‍ മുന്‍പ് മുതല്‍ ഇവ കഴിക്കാന്‍ പാടില്ല