Latest News

മുടിയിലെ അമിതമായ വിയർപ്പ് എളുപ്പത്തിൽ മാറ്റാം

Malayalilife
മുടിയിലെ അമിതമായ വിയർപ്പ് എളുപ്പത്തിൽ മാറ്റാം

ചൂട് സമയത്ത് മുടി സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എപ്പോഴും വിയർക്കുകയും മുടിയിൽ അനാവശ്യമായ വിയർപ്പും അഴുക്കും തങ്ങി നിൽക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തലയോട്ടിയിൽ ചൊറിച്ചിലും ഫം​ഗസുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്. മുടിയുടെ വേരുകൾ നനഞ്ഞതാകുന്നത് കൊണ്ട് തന്നെ പല തരത്തിലുള്ള പ്രശ്നങ്ങളുമുണ്ടാകും. വേനൽ കാലത്ത് മുടി വിയർക്കുന്നത് കുറയ്ക്കാനും തടയാനും ചില ടിപ്പുകൾ നോക്കാം.

വേനൽക്കാലത്ത് അന്തരീക്ഷത്തിലെ ഉയർന്ന ചൂട് കാരണം, വേഗത്തിൽ വിയർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നമ്മുടെ തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും മുടിയുടെ വേരുകൾ അമിതമായി വിയർക്കുകയും ചെയ്യാൻ കാരണമാകുന്നു. തലയോട്ടിയിൽ നിന്നുള്ള അധിക എണ്ണകൾ മുടിയെ എണ്ണമയമുള്ളതും ഒട്ടിപിടിക്കുന്നതുമാക്കാൻ കാരണമാകാറുണ്ട്. ഇത് മൂലം പല പ്രശ്നങ്ങളുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വേനൽക്കാലത്ത് ഇത്തരത്തിൽ വിയർക്കുന്നത് ഒഴിവാക്കാൻ ചില ടിപ്പുകൾ ഇതാ.

മുടി വിയർക്കുമ്പോൾ മിക്ക സ്ത്രീകളും ദിവസവും കുളിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് മുടിയിലെ സ്വാഭാവിക എണ്ണ നഷ്ടപ്പെടാൻ കാരണമാകാറുണ്ടെങ്കിലും അമിതമായി വിയ‍ർത്താൽ തല കഴുകാൻ ശ്രദ്ധിക്കുക. തല വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വിയ‍ർപ്പ് വറ്റുമ്പോൾ ലവണാംശങ്ങൾ തലയോട്ടിയിൽ അവശേഷിക്കും. ഇത് ചൊറിച്ചിലിനും മറ്റും കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ അമിതമായി വിയ‍ർത്താൽ തല കുളിക്കാൻ ശ്രമിക്കുക. സൂര്യപ്രകാശം അധികമായി ഏൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക

അടിയന്തര ആവശ്യമുണ്ടെങ്കിൽ മാത്രം ഡ്രൈ ഷാംപൂ ഉപയോഗിക്കുക. മുടി വേഗത്തിൽ വൃത്തിയാക്കുന്നതിനൊപ്പം മുടി വരണ്ടതും ഫ്രഷുമായി നിലനിർത്താനും ഇവ സഹായിക്കുന്നു. എന്നാൽ ഇവയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വീര്യമുള്ളതായതിനാൽ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. സ്ഥിരമായി ഉപയോ​ഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം കഴിയുന്നത്ര വേഗം മുടി കഴുകി വൃത്തിയാക്കാം. ഡ്രൈ ഷാംപൂ മുടിയിൽ നിന്ന് എണ്ണയും വിയർപ്പും വലിച്ചെടുക്കുകയും എണ്ണ രഹിതമാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ഡ്രൈ ഷാംപൂ ഉപയോ​ഗിക്കുക
അടിയന്തര ആവശ്യമുണ്ടെങ്കിൽ മാത്രം ഡ്രൈ ഷാംപൂ ഉപയോഗിക്കുക. മുടി വേഗത്തിൽ വൃത്തിയാക്കുന്നതിനൊപ്പം മുടി വരണ്ടതും ഫ്രഷുമായി നിലനിർത്താനും ഇവ സഹായിക്കുന്നു. എന്നാൽ ഇവയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വീര്യമുള്ളതായതിനാൽ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. പുറത്ത് പോയി വീട്ടിൽ തിരിച്ചെത്തിയ ശേഷം കഴിയുന്നത്ര വേഗം മുടി കഴുകി വൃത്തിയാക്കാം. ഡ്രൈ ഷാംപൂ മുടിയിൽ നിന്ന് എണ്ണയും വിയർപ്പും വലിച്ചെടുക്കുകയും എണ്ണ രഹിതമാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിക്കാനും എളുപ്പമാണ്.

മുടി കൂടുതൽ വിയർക്കുന്നത് അമിതമായ ദു‍ർഗന്ധത്തിന് കാരണമാകും. മുടിയിൽ അമിതമായി വിയർപ്പുണ്ടായാൽ ഈ ഭാഗത്ത് ബാക്ടീരിയയും ഫംഗസും വേഗത്തിൽ വളരും. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം അൽപം റോസ് വാട്ടർ ഉപയോഗിച്ച് മുടി കഴുകുക. ഇത് വിയർപ്പിൻ്റെ ഗന്ധം ഇല്ലാതാക്കുകയും അതിൻ്റെ സ്വാഭാവിക രോഗശാന്തി ഗുണങ്ങൾ ആരോഗ്യകരമായ തലയോട്ടിയിലെ പിഎച്ച് നിലനിർത്താനും തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു

തലയോട്ടിയിൽ എന്തെങ്കിലും ഫംഗസ് അണുബാധയുണ്ടെങ്കിൽ അല്ലെങ്കിൽ ചൊറിച്ചിൽ തുടങ്ങിയാൽ, ആപ്പിൾ സിഡെർ വിനെഗർ ഒരു മികച്ച പ്രതിവിധിയാണ്. ഇത് അൽപ്പം അസിഡിറ്റി ഉള്ളതിനാൽ ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും തലയോട്ടിയിലെയും മുടിയിലെയും അഴുക്കും എണ്ണയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിലെ ആൻ്റി ഓക്‌സിഡൻ്റും ആൻറി ഫംഗൽ ഗുണങ്ങളും ഈർപ്പമുള്ള പ്രദേശങ്ങളിൽ ബാക്ടീരിയയും ഫംഗസും വസിക്കുന്നത് തടയുന്നു. മുടി വൃത്തിയാക്കാൻ, ഒരു കപ്പ് ആപ്പിൾ സിഡെർ വിനെഗർ രണ്ട് കപ്പ് വെള്ളത്തിൽ കലർത്തി മുടി വേരു മുതൽ അറ്റം വരെ ഇത് ഉപയോ​ഗിച്ച് കഴുകുക. ഇത് അധിക എണ്ണ നീക്കം ചെയ്യുകയും പൊടി മുടിയിൽ പറ്റിപ്പിടിക്കുന്നത് തടയുകയും വേരുകൾ ആരോഗ്യകരമായ പോഷകങ്ങൾ നിലനിർത്തുകയും ആരോഗ്യകരമായ മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു

Read more topics: # വിയർപ്പ്
protect hair from sweat

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES