മുഖ സൗന്ദര്യത്തിന് വെളിച്ചെണ്ണ മസാജ്

Malayalilife
topbanner
മുഖ സൗന്ദര്യത്തിന് വെളിച്ചെണ്ണ മസാജ്

വെളിച്ചെണ്ണ മസാജ് മുഖത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. മുഖത്തിന് തിളക്കവും മിനുസവും നല്‍കുന്ന ഇത് ചര്‍മം അയഞ്ഞുതൂങ്ങാതിരിയ്ക്കാന്‍ ഏറെ ഗുണം നല്‍കുന്ന ഒന്നുമാണ്.

ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവാറും പേര്‍. കയ്യില്‍ കിട്ടുന്ന ക്രീമുകളും പരസ്യത്തിലെ വഴികളും മെഡിക്കല്‍ വഴികളുമെല്ലാം പ്രയോഗിയ്ക്കുന്നവരുണ്ട്. മുഖത്തെ പ്രായക്കുറവിന്, മുഖത്തിന് തിളക്കവും മിനുസവും നല്‍കാന്‍, മുഖം അയഞ്ഞ് തൂങ്ങുന്നത് തടയാന്‍ എല്ലാം സഹായിക്കുന്ന ഒരു വഴിയുണ്ട്. 

ഓയില്‍ മസാജ്
ഇതിന് പണ്ടുകാലം മുതല്‍ ഉപയോഗിച്ച് പോരുന്ന ഒന്നാണ് ഓയില്‍ മസാജ് ചെയ്യുന്നത്. ശരീരത്തും മുഖത്തുമെല്ലാം ഓയില്‍ മസാജ് എന്നത് പരമ്പരാഗതമായി ചെയ്തു വരുന്ന ഒന്നാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓയില്‍ മസാജ് എന്നത്. ഇതിന് നമ്മുടെ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കാവുന്നതാണ്. ഉരുക്കുവെളിച്ചെണ്ണ, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവ ഇതിനായി ഉപയോഗിയ്ക്കാം. ദിവസം മുഖത്ത് അല്‍പം വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.
സ്വാഭാവിക മോയിസ്ചറൈസിംഗ് 
വെളിച്ചെണ്ണ സ്വാഭാവിക മോയിസ്ചറൈസിംഗ് ഏജന്റാണ്. ചര്‍മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നാണ് ഇത്. വരണ്ട ചര്‍മം ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ഇ്ത ചര്‍മം അയയാന്‍ കാരണമാകുന്നു. ചര്‍മത്തില്‍ ചുളിവുകളും വരകളും വരാന്‍ കാരണമാകുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.

ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ വെളിച്ചെണ്ണ മസാജ് ഏറെ നല്ലതാണ്. ഇത് ഈര്‍പ്പം നല്‍കുന്നതാണ് ഒരു കാരണം. ആരോഗ്യകരമായ കൊഴുപ്പുകള്‍ ഏറെയുള്ള ഒന്നാണ് വെളിച്ചെണ്ണ. ഇതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഇത് ചര്‍മം മൃദുവാകാന്‍ സഹായിക്കുന്നു. ഇതുപോലെ മോയിസ്ചറൈസിംഗ് ഗുണം ഉള്ളതുകൊണ്ടു തന്നെ ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ്. സ്വകാര്യഭാഗത്തെ അണുബാധയ്ക്ക് വെളിച്ചെണ്ണ..

പാടുകളും വരകളുമെല്ലാം മാറാനും
മുഖത്തുണ്ടാകുന്ന പാടുകളും വരകളുമെല്ലാം മാറാനും സ്ട്രെച്ച് മാര്‍ക്സ് പോലുള്ളവ പ്രായാധിക്യം കാരണം വരുന്നത് തടയാനും മികച്ചതാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്. ഇതുപോലെ കണ്‍തടത്തില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലാതണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും തടിപ്പും ചുവപ്പുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണ ചര്‍മത്തിന് നല്ല ടോണ്‍ നല്‍കുകയും ചെയ്യുന്നു.
ശുദ്ധമായ വെളിച്ചെണ്ണ 
ശുദ്ധമായ വെളിച്ചെണ്ണ ഡബിള്‍ ബോയില്‍ ചെയ്ത് ചെറുചൂടോടെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് മുഖക്കുരുവിന് കാരണമാകുമോയെന്ന കാര്യത്തില്‍ ശ്രദ്ധ വേണം ഇത്തരക്കാര്‍ ഇത് ദിവസവും ഉപയോഗിയ്ക്കണം എന്നില്ല. മാത്രമല്ല, ഇത് മറ്റേതെങ്കിലും എസന്‍ഷ്യല്‍ ഓയിലിനൊപ്പമോ അല്ലെങ്കില്‍ കറ്റാര്‍വാഴ പോലുള്ളവയ്ക്കൊപ്പമോ ചേര്‍ത്ത് പുരട്ടി മസാജ് ചെ

oil massage face

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES