മഴക്കാലമായാൽ ഫാഷന്റെ കാര്യത്തിൽ ചിലർ പിന്തിരിയറാണ് ഉള്ളത്. എന്നാൽ ഓരോ സീസണിനനുസരിച്ചും വസ്ത്രധാരണത്തിലും മാറ്റം കൊണ്ട് വരാവുന്നതാണ്. കംഫര്‍ട്ട് ഫീലിന്റെയും സ്മാര്‍ട്ട് ലുക്കിന്റെയും കാര്യത്തില്‍ വേണം അതീവ ശ്രദ്ധ നൽകേണ്ടത്. എന്നാൽ മഴ സമയങ്ങളിൽ കുറച്ച് വൈബ്രന്റ് നിറങ്ങള്‍ കരുതിവയ്ക്കാം. കോട്ടണിലും ലിനനിലും തീര്‍ത്തതാണ് മഴക്കാലത്ത് ഏറ്റവും അനുയോജ്യമായ വസ്ത്രങ്ങള്‍. അയഞ്ഞ ഷര്‍ട്ടുകളും കോട്ടണ്‍ ടോപ്പുകളും ഇറുകിയ വസ്ത്രങ്ങള്‍ക്ക് പകരം ധരിക്കാവുന്നതാണ്. കനം കുറഞ്ഞതും എളുപ്പത്തില്‍ ഉണങ്ങുന്നതുമായ വസ്ത്രങ്ങള്‍ അണിയാന്‍ ശ്രമിക്കാം.
പേസ്റ്റല്‍ നിറങ്ങള്‍ക്ക് ഈ സമയങ്ങളിൽ പ്രാധാന്യം കൊടുക്കാം.ജീന്‍സുകളുടെ ഉപയോഗം മണ്‍സൂണ്‍ സീസണില്‍ കുറച്ച് ആംഗിള്‍ ലെംഗ്ത്ത് , ഷോര്‍ട്ട് പാന്റുകള്‍ ഉപയോഗിക്കാം. മഴക്കാലത്ത് ധരിക്കാന്‍ കോട്ടണ്‍ ഷോട്ട്സ്, ക്രോപ് ടോപ്സ്, ലിനന്‍ തുടങ്ങിയവ പറ്റിയ അടിപൊളി ഔട്ട്ഫിറ്റുകളാണ്. പഴയ വസ്ത്രങ്ങളെ പൊടി തട്ടിയെടുക്കുന്ന ഒരു കൂട്ടം ആളുകളെയും മഴ നനയുമെന്ന ഭയത്തില്‍ നമുക്ക് കാണാം. ആ വസ്ത്രങ്ങളെയും ഫാഷനബിളാക്കി മാറ്റാന്‍ നമുക്ക് കഴിയും.
കുലോട്സുകള്‍ അണിയുന്നത് കൂടുതല്‍ കംഫര്‍ട്ടബിളായിരിക്കും. അതോടൊപ്പം ഇത്മീ റ്റിംഗുകള്‍ക്കും ഇത് അനുയോജ്യപ്രദമാണ്. ഒരുപാട് വെറൈറ്റികളിന്ന് കുലോട്സുകളുടെ ലഭ്യമാണ്. ഡെനിം ജാക്കറ്റുകള്‍ ഇവയ്ക്കൊപ്പം ധരിക്കാവുന്നതാണ്. ഫെമിനിന്‍ ലുക്ക് ബെല്‍ സ്ളീവ് ഡ്രസ് സ്റ്റൈലുകള്‍ നല്‍കുന്നതാണ്. ഇത് നന്നായി ഷോര്‍ട്ട്സുകള്‍ക്കൊപ്പവും റഫ്ഡ് ജീന്‍സുകള്‍ക്കൊപ്പവും ഇണങ്ങും. ഒരു വ്യക്തിയുടെ ലുക്കിനെ ഹൈലൈറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് മിക്സ് ആന്റ് മാച്ച് പ്രിന്റ്. വിവിധ നിറങ്ങളും പ്രിന്റുകളും മിക്സ്മാച്ച് ചെയ്ത് ധരിക്കുന്നതോടൊപ്പം എത്നിക്ക് പ്രിന്റ് ജാക്കറ്റുകളും പരീക്ഷിക്കാം